
റായ്പുര്‍: 1998ന് ശേഷം ആരും വോട്ട് ചെയ്തിട്ടില്ലാത്ത നില്വയയിലെ പുതിയ പോളിങ് സ്റ്റേഷനെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യാനാണു ദൂരദര്‍ശന്റെ മാധ്യമപ്രവര്‍ത്തകനായ ധീരജ് കുമാറും ക്യാമറാമാന് അച്യൂതാനന്ദ സാഹുവും െലെറ്റ് അസിസ്റ്റന്റ് മോര്‍മുക്ത് ശര്‍മയും എത്തിയത്.
എന്നാല്‍ വാര്‍ത്തയ്ക്കായുള്ള യാത്ര കൊടും ഭീകരഅനുഭവമായി മാറിയത് പെട്ടെന്നാണെന്ന് ആക്രമണത്തില്‍നിന്ന് ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ട ധീരജ് കുമാര്‍ പറയുന്നു. ഛത്തീസ്ഗഡിലെ നിയമസഭാ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ ദൂരദര്ശന് നിയോഗിച്ച സംഘാംഗങ്ങളാണ് ഇവരെല്ലാം.
മേലയിലെ സി.ആര്.പി.എഫ്. ക്യാമ്പില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെവച്ചാണ് ആക്രമണമുണ്ടായത്. അരഡസനോളം സുരക്ഷാെസെനികര് ഇവരെ മോട്ടോര്‍ െസെക്കിളുകളില് അനുഗമിച്ചിരുന്നു. മാവോയിസ്റ്റ് ശക്തികേന്ദ്രമായ ഇവിടെ െമെനുകളില് തട്ടി കാറുകളും വാനുകളും കത്തിയമരുന്നതിനാല്‍ മോട്ടോര്‍ െബെക്കുകളാണ് കൂടുതലും ഉപയോഗിക്കുന്നത്.
മോട്ടോര്‍ െസെക്കിള്‍ വ്യൂഹത്തെ നയിച്ച ഏറ്റവും മുന്നില്‍ പോയ മോട്ടോര്‍ െസെക്കിള്‍ ആദ്യം വീണു. ആ െബെക്കിനു തൊട്ടുപിന്നാലെയുണ്ടായിരുന്ന ക്യാമറാമാന് സാഹു എന്റെ മുന്നില്‍ വെടിയേറ്റുവീണു. ഞങ്ങളുടെ െബെക്കും ബാലന്‍സ് തെറ്റി നിലത്തുവീണു. എന്നാല്‍ ഒരു കുഴിയില്‍ വീണതുകൊണ്ടു വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു.
അടുത്ത 45 മിനിറ്റ് സമ്പൂര്‍ണ ഭീകരതയായിരുന്നു. കുഴിയില്‍ തന്നെ കിടക്കുമ്പോള്‍ വെടിയുണ്ടകള്‍ പായുന്ന ശബ്ദം മാത്രമാണു കേട്ടത്. എന്റെ തലയ്ക്കു മുകളിലൂടെ 50 ബുള്ളറ്റുകളോളം പാഞ്ഞു. -ധീരജ് കുമാര്‍ പറഞ്ഞു. ഇപ്പോഴും സമേലി ക്യാമ്പിലുള്ള കുമാറിന് കാര്യമായ പരുക്കൊന്നുമില്ല. സമേലിയിലേക്കു പോകും മുമ്പ് ദന്തേവാഡ പോലീസ് സൂപ്രണ്ടിനെ അറിയിച്ചതാണെന്നും സുരക്ഷ ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതാണെന്നും ധീരജ് കുമാര്‍ പറഞ്ഞു.






