
തിരുവനന്തപുരം : മഴക്കെടുതിക്കിടെ മുഖ്യമന്ത്രി കോഫി ഷോപ്പ് ഉദ്ഘാടനം ചെയ്തുവെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ‘ബൈ മീ എ കോഫി’ എന്ന ഹാഷ് ടാഗോടെയാണ് അദ്ദേഹം ചിത്രം പങ്കുവച്ചത്.
‘ബൈ മീ എ കോഫി’ സംരംഭം ‘കാപ്പിക്കട’യല്ലെന്നും കോഴിക്കോട് കക്കോടി സ്വദേശികളായ ജിജോ, ജോസഫ് എന്നീ ചെറുപ്പക്കാർ ചേർന്ന് തുടക്കമിട്ട ക്രൗഡ് ഫണ്ടിങ് സ്റ്റാർട്ടപ്പാണെന്നും മുഖ്യമന്ത്രിയെ വിമർശിക്കുന്നവർ യുവ സ്റ്റാർട്ടപ്പ് സംരംഭകരെ അപമാനിക്കുകയാണെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയത്. പറയുന്ന വിഷയം എന്താണെന്ന് ചുരുങ്ങിയത് ഒന്ന് ‘ഗൂഗിൾ’ ചെയ്തു നോക്കാനുള്ള ഒരു സൗമനസ്യം എങ്കിലും നമ്മുടെ ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങൾ കാണിക്കേണ്ടതുണ്ടെന്ന വിമർശനവും ശക്തമാണ്.







Comments