
ദക്ഷിണ കൊറിയന്‍ നിര്‍മാതാക്കളായ ഹ്യൂണ്ടേയിയുടെ ശ്രേണിയിലെ ഏറ്റവും പ്രീമിയം സ്പോര്‍ട്ട് യൂട്ടിലിറ്റി വാഹനമായ സാന്റാ ഫെ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തുന്നു. നിലവില്‍ ട്യൂസൊണ് ആണ് ഹ്യൂണ്ടേയ് ഇന്ത്യന്‍ ശ്രേണിയിലെ ഏറ്റവും പ്രീമിയം എസ് യു വി. ടൊയോട്ടയുടെ ഫോര്‍ച്യൂണറിനോടു ഏറ്റുമുട്ടാനായി ഏഴു സീറ്റ് വകഭേദം കൂടിയായിട്ടാവും സാന്റാ ഫെ യുടെ മടക്കം.
വില്‍പ്പന കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷമാണു ഹ്യൂണ്ടേയ് സാന്റാ ഫെ യെ ഇന്ത്യന്‍ വിപണിയില്‍ നിന്നു പിന്‍വലിച്ചത്. എന്നാല്‍ സാന്റ് ഫെ തിരിച്ചെത്തുമെന്നു ഹ്യൂണ്ടേയ് മോട്ടോര്‍ ഇന്ത്യന്‍ ലിമിറ്റഡ് സീനിയര്‍ ജനറല്‍ മാനേജര്‍ പുനീത ആനന്ദ് ആണു സ്ഥിരീകരിച്ചത്. യൂറോപ്യന്‍ ശൈലിയിലുള്ള രൂപകല്‍പ്പനയുടെ പിന്‍ബലത്തില്‍ സാന്റാ ഫെ യ്ക്ക് ഇക്കുറി മികച്ച സ്വീകാര്യത നേടാന്‍ കഴിയുമെന്നാണ് ഹ്യൂണ്ടേയിയുടെ പ്രതീക്ഷ. പൂര്‍ണമായും വിദേശത്തു നിര്‍മിച്ച സാന്റാ ഫെ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വില്‍ക്കാനാണു കമ്പനിയുടെ പദ്ധതി.
വിദേശ വിപണികളില്‍ ഡീസല്‍, പെട്രോള്‍ എന്‍ജിനുകളോടെ സാന്റാ ഫെ വില്‍പ്പനയ്ക്കുണ്ട്. എന്നാല്‍ ഏഴു സീറ്റുള്ള മോഡല്‍ ഡീസല്‍ എന്‍ജിനോടെ മാത്രമാണു ലഭിക്കുക. 2.4 ലിറ്റര്‍ പെട്രോള്‍ എന്ജിന് 185 ബി എച്ച് പി വരെ കരുത്തു സൃഷ്ടിക്കാനാവും. രണ്ടു ലിറ്റര്‍ പെട്രോള്‍ എന്ഡജിനാവട്ടെ 232 ബി എച്ച് പി കരുത്താണു സൃഷ്ടിക്കുക. കൂടാതെ 2.2 ലിറ്റര്‍, ഡീസല്‍ സി ആര് ഡി ഐ എന്‍ജിനോടെയും സാന്ാ ഫെ ലഭ്യമാണ്. 200 ബിഎച്ച്പി കരുത്താണ് ഈ എന്ജിന് സൃഷ്ടിക്കുന്നത്. ഇന്ത്യയിലും ഡീസല്‍ എന്‍ജിനുള്ള സാന്റാ ഫെ മാത്രം വില്‍പ്പനയ്ക്കെത്തിക്കാനാണു ഹ്യൂണ്ടേയിയുടെ ആലോചടന. ഫോര്‍ച്യൂണറിനു പുറമേ സ്കോഡ കൊഡിയാക്, ഹോണ്ട സി ആര് വി എന്നിവയ്ക്കെതിരെ ആയിരിക്കും സാന്റാ ഫെയുടെ മത്സരം.