
ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 'ഏകതാ പ്രതിമ' പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തതിനു പിന്നാലെ അതിരുക്ഷ വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഏകതാ പ്രതിമ ഉയര്‍ത്തിയവര്‍ തന്നെ മറുവശത്ത് അദേഹത്തിന്റെ സ്ഥാപനങ്ങള്‍ അടിച്ചുതകര്ക്കുകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ കുറ്റപ്പെടുത്തല്‍.
രാജ്യത്തെ സ്ഥാപനങ്ങഹ ഒന്നൊന്നായി തകര്‍ക്കപ്പെടുന്നത് രാജ്യദ്രോപരമായ നടപടിയാണെന്നും അദേഹം പറഞ്ഞു. പട്ടേലടക്കമുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ പടുത്തുയര്‍ത്തിയ രാജ്യത്തെ സ്ഥാപനങ്ങള്‍ മോഡി സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. പട്ടേലിനെ ബിജെപിയുടെ പ്രതീകമാക്കാനുള്ള ശ്രമത്തേയും രാഹുല്‍ വിമര്‍ശിച്ചു.
വര്‍ഗ്ഗീയതയും മതവിദ്വേഷവും അനുവദിച്ചു നല്‍കാത്ത കോണ്‍ഗ്രസുകാരനായിരുന്നു പട്ടേല്‍. മതേതരവും ഐക്യവുമുള്ള സ്വതന്ത്ര ഇന്ത്യയ്ക്കുവേണ്ടിയാണ് അദേഹം പോരാടിയത്. സര്‍ക്കാരിന്റെ ഇടപെടലുകളെ തുടര്‍ന്ന് സിബിഐ, റിസര്‍വ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ അടുത്തിടെയുണ്ടായ സംഭവങ്ങളെ പരോക്ഷമായി സൂചിപ്പിച്ചാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. അദേഹത്തിന്റെ ജന്മദിനത്തില് സല്യൂട്ട് ചെയ്യുന്നുവെന്നും രാഹുല്‍ ട്വീറ്റില്‍ കുറിച്ചു.






