
പ്രതാപഗ്രഹ്: ബിജെപി പ്രവര്‍ത്തകനെ ഒരു സംഘം ദാരുണമായി കൊലപ്പെടുത്തി. രാജസ്ഥാനിലാണ് സംഭവം. ബിജെപി പ്രവര്‍ത്തകനായ സമ്രത് കുമാവത് എന്ന യുവാവിന് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് വീണ ഇയാളുടെ കഴുത്ത് അക്രമി സംഘം അറക്കുകയും ചെയ്തു. ബൈക്കിലെത്തിയ നാലംഗസംഘമാണ് അതി ക്രൂര കൊലപാതകത്തിന് പിന്നില്‍.
രാജസ്ഥാനിലെ പ്രതാപ്ഗാര്ഹിലാണ് സംഭവം. സംഭവസ്ഥലത്ത് വെച്ചുതന്നെ സമ്രത് മരിച്ചിരുന്നു. ആള്ക്കാര് ഓടിയെത്തിയപ്പോള്‍ അക്രമി സംഘം സ്ഥലം വിടുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ഉണ്ടായത്. സമ്രതിന്റെ മൃതദേഹവുമായി നാട്ടുകാര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. അക്രമികളെ ഉടന്‍ പിടികൂടണം എന്നായിരുന്നു ആവശ്യം. കൊലപാതകികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
ആരുമായും യാതൊരു ശത്രുതയും ഇല്ലാത്ത ആളായിരുന്നു സമ്രതെന്ന് കുടുംബം പറഞ്ഞു. അയല്‍വാസികള്‍ക്കും ഇതേ അഭിപ്രായം തന്നെയാണുള്ളത്. ബിജെപിയിലെ ഊര്‍ജ്ജസ്വലനായ പ്രവര്‍ത്തകനായിരുന്നു സമ്രത്. ഗ്രാമത്തിലെ മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു സമ്രത് എന്ന് ലോക്കല്‍ ബിജെപി നേതാവ് മഞ്ജു സിംഗ് പറഞ്ഞു.






