തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെ വ്യാപകവും സംഘടിതവുമായി മതസ്പര്‍ദ്ദ വളര്‍ത്തുന്ന കുപ്രചരണങ്ങള്‍ പ്രചരിപ്പിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് വി.എസ് അച്ചുതാനന്ദന്. ശിവദാസന്‍ എന്ന വ്യക്തി ശബരിമലയില്‍ പോലീസ് നടപടികള്‍ക്കിടയില്‍ കൊല്ലപ്പെട്ടുവെന്ന പ്രചരണം വസ്തുതാവിരുദ്ധമാണ്. ഹൈക്കോടതി പോലും ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ പ്രതികരിച്ചു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോ പോലീസ് അന്യേഷണമോ കൂടാതെ കെട്ടുകഥകള്‍ ഉണ്ടാക്കാന്‍ സംഘപരിവാര്‍ ഇറങ്ങിപുറപ്പെട്ടത്. ബി.ജെ.പി അദ്യക്ഷന്‍ പോലും ഇത്തരത്തിലുള്ള നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത് നിഷ്കളങ്കതകൊണ്ടോ ഭക്തികൊണ്ടോ അല്ല. നുണക്കഥ പ്രചരിപ്പിച്ച് ഹര്‍ത്താല്‍ നടത്തിയതിനു പിന്നില്‍ ബോധപൂര്‍വ്വമായ കലാപശ്രമമുണ്ടെന്നും വി.എസ് പറഞ്ഞു.






