
തിരുവനന്തപുരം : കോഴിക്കോട് മുന്‍ ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തില്‍നിന്നും 25 ലക്ഷത്തിലേറെ രൂപ പിഴയായി ഈടാക്കാന്‍ ധനകാര്യ വകുപ്പിന്റെ ശിപാര്‍ശ. സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി റിവര്‍ മാനേജുമെന്റ് ഫണ്ട് ചെലവഴിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്.
റിവര്‍ മാനേജുമെന്റ് ഫണ്ട് ദുരുപയോഗം ചെയ്തതായി ധനകാര്യ പരിശോധനാ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതായാണ് സൂചന.






