
ന്യുഡല്ഹി: അന്തരീക്ഷ മലിനീകരണം കൊണ്ട പൊറുതിമുട്ടുന്ന ഡല്ഹി നിവാസികള്ക്ക് ദീപാവലി ആഘോഷം വരുത്തിവച്ചത് കൂടുതല് മാരകമായ അവസ്ഥ. സുപ്രീം കോടതി വിലക്ക് ലംഘിച്ചും രാത്രി മുഴുവന് പടക്കംപൊട്ടിച്ചതോടെയാണ് സ്ഥിതി കൂടുതല് ഗുരുതരമാക്കിയത്. ഉത്തര മേഖലയിലെ അന്തരീക്ഷ മലിനീകരണ തോത് അസാധാരണമാം വിധം ഉയര്ന്നു.
വ്യാഴാഴ്ചയും അന്തരീക്ഷ മലിനീകരണം മാരകമായ അവസ്ഥയില് തുടരുകയാണ്. ആനന്ദ് വിഹാറിലും മേജര് ധ്യാന് ചന്ദ് നാഷണല് സ്റ്റേഡിയം മേഖലയിലും മലനീകരണ നിരക്ക് 999ല് എത്തി. ചാണക്യപുരിയില് 459ഉം ആണ്. കേന്ദ്ര മലിനീകരണ ബോര്ഡ് പറയുന്നത് പ്രകാരം അന്തരീക്ഷ മലനീകരണ തോത് 302 ആയാല് തന്നെ അവരെ മോശമായ സ്ഥിതിയാണ്. രാത്രി 11 മണിക്ക് ഡല്ഹി ദേശീത തലസ്ഥാന മേഖലയില് ഇതായിരുന്ന സ്ഥിതി. ആളുകളില് വലിയ ആരോഗ്യപ്രശ്നങ്ങള് സൃഷ്ടിക്കുന്നതാണ് ഈ അവസ്ഥ.
കരിമരുന്ന് പ്രയോഗം നിയന്ത്രിച്ചുകൊണ്ട് സുപ്രീം കോടതി അടുത്തകാലത്ത് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതുപ്രകാരം രാത്രി എട്ടുമുതല് പത്തുവരെയാണ് പടക്കം പൊട്ടിക്കാന് അനുമതി നല്കിയത്. എന്നാല് ഈ നിയന്ത്രണമെല്ലാം കാറ്റില്പറത്തിയായിരുന്നു ഇന്നലെ നടന്ന ആഘോഷം. കരിമരുന്ന് പ്രയോഗത്തെ തുടര്ന്ന് പലയിടങ്ങളിലും ചെറിയ തോതില് തീപിടുത്തമുണ്ടായി. തീയണയ്ക്കുന്നതിന് 209 വിളികള് എത്തിയതായി അഗ്നിശമന സേന പറയുന്നു.
കഴിഞ്ഞ രാത്രിയില് ഉത്തര പശ്ചിമ ഡല്ഹിയില് നിന്ന് 140 കിലോ പടക്കങ്ങളാണ് പിടിച്ചെടുത്തത്. 57 കേസുകള് രജിസ്റ്റര് ചെയ്തു. ദ്വാരകയില് നിന്ന് മാത്രം 200 കിലോ പടക്കങ്ങളാണ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് 42 കേസുകള് രജിസ്റ്റര് ചെയ്തിഡട്ടുണ്ട്. തെക്കു കിഴക്കന് ഡല്ഹിയില് 23 കേസുകള് രജിസ്റ്റര് ചെയ്തു. മൊത്തം 17 പേരെ ഇവിടെ അറസ്റ്റു ചെയ്തു. 278 കിലോ പടക്കവും പിടിച്ചെടുത്തു. ഉത്തര ഡല്ഹിയില് നിന്ന് 72 കിലോ പടക്കങ്ങള് പിടിച്ചെടുത്തു. 15 പേരെ അറസ്റ്റു ചെയ്തു.
രാജ്പഥ്, അക്ഷര്ധാം ക്ഷേത്രം, സൗത്ത ബ്ലോക്ക് എന്നിവിടങ്ങളെല്ലാം പുക പടര്ന്നിരിക്കുകയാണ്. ചുരുക്കത്തില്, ദീപാവലി ആഘോഷം കഴിഞ്ഞതോടെ ഡല്ഹിയിലെ ഇന്നത്തെ പ്രഭാതം പുകകൊണ്ട് മൂടിയനിലയിലാണ്.







Comments