
ന്യൂഡല്‍ഹി: സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് ഒരു മാസത്തിനിടെ രണ്ടാം തവണയും വില വര്‍ധനവ്. എല്‍പിജി വിതരണക്കാര്‍ക്കുള്ള കമ്മീഷന് കേന്ദ്ര പെട്രോളിയും മരന്താലയം ഉയര്‍ത്തിയതിനു പിന്നാലെയാണ് പാചകവതക സിലിണ്ടറിന് രണ്ടര രൂപ കൂടിയത്.
നികുതി വര്‍ധനവ് ഉണ്ടായതോടെ ഈ മാസം ഒന്നാം തിയതി പാചക വാതക സിലിണ്ടറിന് 2.94 രൂപ കൂട്ടിയിരുന്നു. അടിസ്ഥാന വിലയില്‍ കൂടുതല്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെയാണ് പാചക വാതക സിലിണ്ടറിന് അനിയന്ത്രിതമായ വിലക്കയറ്റം ഉണ്ടായത്. കഴിഞ്ഞ ജൂണ്‍ മുതല്‍ ഇതുവരെ 16.21 രൂപയുടെ വര്‍ദധനവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ വിതരണക്കാര്‍ക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 50.58 രൂപയും അഞ്ച് കിലോഗ്രാം സിലിണ്ടറിന് 25.29 രൂപയും കമ്മീഷനായി ലഭിക്കുമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 2017 ലാണ് അവസാനമായി പെട്രോളിയം മന്ത്രാലയം വിതരണക്കാര്‍ക്കുള്ള കമ്മീഷന് ഉയര്‍ത്തിയത്. പുതുക്കിയ നിരക്ക് പ്രകാരം 14.2 കിലോഗ്രാം സിലിണ്ടറിന് ഡല്‍ഹിയില്‍ 507.42 രൂപ, മുംബൈയില്‍ 505.05 രൂപ, കൊല്‍ക്കത്തയില്‍ 510.70 രൂപ, ചെന്നൈയില്‍ 495.39 രൂപഎന്നിങ്ങനെയാണ്.






