ഐ എസ് എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ എ ടി കെ പൂനെ സിറ്റിയെ നേരിടും. ഒരു ജയം വരെ ഇല്ലാതെയാണ് പൂനെ സിറ്റി കൊല്‍ക്കത്തയില്‍ എത്തുന്നത്. ഒരു മത്സരം ജയിച്ച് എങ്ങനെയെങ്കിലും അവസാന സ്ഥാനത്ത് നിന്ന് കരകയാരാനാകും പൂനെ സിറ്റിയുടെ ശ്രമം. കഴിഞ്ഞ മത്സരത്തില്‍ ചുവപ്പുകാര്‍ഡുകണ്ട സ്ട്രൈക്കര്‍ മാര്‍സലീനോ ഇല്ലാതെ ആകും പൂനെ ഇറങ്ങുക.
എ ടി കെ ആണെങ്കില്‍ കാലു ഉചെ ഇല്ലാതെ ആണ് ഇന്ന് ഇറങ്ങുന്നത്. പരിക്കേറ്റ ഉചെ ഡിസംബര്‍ വരെ പുറത്തായിരിക്കും എന്ന് ടീം അറിയിച്ചിട്ടുണ്ട്. അവസാന മത്സരത്തില്‍ ബെംഗളൂരുവിനോട് തോറ്റാണ് കോപ്പലിന്റെ ടീം വരുന്നത്. ഡിഫന്‍സിലെ പിഴവുകളാണ് കോപ്പലാശാന് ഈ സീസണില്‍ വിനയാകുന്നത്. ലീഗില്‍ ഇതുവരെ ഒരു ക്ലീന്‍ ഷീറ്റ് സ്വന്തമാക്കാന്‍ കോപ്പലിന്റെ ടീമിന് ആയിട്ടില്ല. ലാന്‍സരോട്ടെ തന്റെ മികവിലേക്ക് എത്തുന്നില്ല എന്നതും എ ടി കെയുടെ പ്രശ്നമാണ്.
കാര്യമായ മാറ്റങ്ങളുമായണ് പൂനെ സിറ്റി ഇന്ന് ഇറങ്ങുന്നത്. സൂപ്പര്‍ താരങ്ങളായ മാര്സലീനോയോ അല്ഫാരോയോ ഇന്ന് ലൈനപ്പില്‍ ഇല്ല. സ്പെന്ഷന് കാരണമാണ് മാാര്സലീനോ ഇല്ലാത്തത്. അല്‍ഫാരോയുടെ അഭാവം എന്തു കൊണ്ടാണ് എന്ന് വ്യക്തമല്ല. ബെഞ്ചിലും അല്‍ഫാരോ ഇല്ല. എ ടി കെ നിരയില്‍ പരിക്കേറ്റ കാലു ഉചെയും ഇന്ന് ഇല്ല.
എ ടി കെ; അരിന്ദാം, ബികി, റികി, ജോണ്സണ്, വിയേര, ഐബര്‍ലോങ്, കോമല്‍, ലാന്‍സരോട്ടെ, പ്രണോയ്, ബല്‍വന്ത്, എവര്ടണ്
പൂനെ; കമല്‍ജിത്, ഗുര്ജേത്, മാറ്റ്, സര്‍തക്, മാര്‍ടിന്‍, സാഹില്‍, വിയ, ആല്വിന്, നിഖില്‍, ആഷിഖ്, റോബിന്




