
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനല്‍ കുമാറിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാള്‍ കൂടി പിടിയില്‍. ഹരികുമാറിനൊപ്പം രക്ഷപ്പെട്ട ഉറ്റ അനുയായി ബിനുവിന്റെ മകന് അനൂപ് കൃഷ്ണയാണ് പിടിയിലായത്.
ഹരികുമാറിന് രക്ഷപ്പെടാന്‍ കാര്‍ എത്തിച്ചു നല്‍കിയത് അനൂപാണെന്ന് പോലീസ് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം രണ്ടായി. ഹരികുമാറിനും സുഹൃത്ത് ബിനുവിനും സിം കാര്‍ഡ് സംഘടിപ്പിച്ച് കൊടുത്ത സതീഷ് കുമാര്‍ എന്നയാളെയാണ് നേരത്തെ െ്രെകംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്. ഹരികുമാറിനൊപ്പം ഒളിവില്‍ പോയ ബിനുവിന്റെ സുഹൃത്താണ് സതീഷ് കുമാര്‍. തമിഴ്നാട്ടിലെ തൃപ്പരപ്പില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്.
ഹരികുമാറിനും ബിനുവിനും ഐഡിയയുടേയും ബി.എസ്.എന്‍.എല്ലിന്റെയും സിം കാര്‍ഡുകള്‍ എടുത്ത് നല്‍കുകയും കാറുകള്‍ സംഘടിപ്പിച്ച് നല്കിയതും സതീഷാണ്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് തര്‍ക്കത്തെ തുടര്‍ന്ന് സനലിന് മറ്റൊരു വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് ഡി.വൈ.എസ്.പി കൊന്നത്. അന്ന് മുതല്‍ ഹരികുമാര്‍ ഒളിവിലാണ്. സുഹൃത്ത് ബിനുവും ഇയാള്‍ക്കൊപ്പമുണ്ട്.അതിനിടെ കേസിന്റെ അന്വേഷണ ചുമതല ഐ.ജി ശ്രീജിത്തിന് നല്കി. ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സനലിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ഡി.വൈ.എസ്.പി പ്രതിയായ കേസ് അതേ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നതില്‍ വിശ്വാസമില്ലെന്ന് സനലിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു. ഐ.പി.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്കിയ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തില്‍ നിന്ന് സനലിന്റെ കുടുംബം പിന്മാറിയേക്കും.






