
കനത്ത കാറ്റും മഴയും കാരണം അബുദാബിയില്‍ മലയാളത്തില്‍ അടക്കം സുരക്ഷാ നിര്‍ദ്ദേശം. മലയാളത്തിലുള്ള വീഡിയോ സന്ദേശത്തിനൊപ്പം മലയാളത്തിലുള്ള വിവരണവും പോലീസ് നല്‍കുന്നുണ്ട്.
'പൂര്‍ണ ശ്രദ്ധയോടെ സുരക്ഷിതമായി വാഹനം ഓടിക്കുക. മുന്നിലുള്ള വാഹനവുമായി മതിയായ അകലം പാലിക്കുക. പെട്ടന്ന് ബ്രേക്ക് ഇടാതിരിക്കുക' എന്നാണ് അബുദാബി പോലീസിന്റെ നിര്‍ദ്ദേശം.
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കനത്ത മഴയും കാറ്റും ആരംഭിച്ചത്. പെട്ടെന്നുണ്ടായ മഴ വൈകുന്നേരം ജോലി കഴിഞ്ഞ് താമസസ്ഥലങ്ങളിലേക്ക് മടങ്ങുന്നവരടക്കമുള്ളവരെ ബുദ്ധിമുട്ടിലാക്കി. ഇതോടെയാണ് അബുദാബി പോലീസ് വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിവിധ ഭാഷകളിലായി ദൃശ്യങ്ങള്‍ സഹിതം പരസ്യങ്ങള്‍ നല്‍കിയത്.
മഴയും കാറ്റും വന്നതിനേത്തുടര്‍ന്ന് അബുദാബിയിലെ താപനില ക്രമാതീതമായികുറഞ്ഞു. പലയിടത്തും 26 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് ഊഷ്മാവ്. തിങ്കളാഴ്ച വൈകിട്ട് വരെ മഴ തുടരുമെന്നാണ് സൂചനകള്‍.






