
മുംബൈ: കൊച്ചിയില്‍ നിന്നും മുംബൈയില്‍ തിരികെ എത്തിയ ഭൂമാതാബിഗ്രേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ മുംബൈ വിമാനത്താവളത്തിലും നാമജപ പ്രതിഷേധം. മുംബൈ വിമാനത്താവളത്തില്‍ അര്‍ദ്ധ രാത്രിയോടെ എത്തിയെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷമാണ് അവര്‍ക്ക് പുറത്തിറങ്ങാനായത്. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
13 മണിക്കൂര്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനാവാതെ ശബരിമല ദര്‍ശനത്തില്‍ നിന്നും പിന്മാറി തിരികെ എത്തിയതായിരുന്നു തൃപ്തി ദേശായി. ശരണം വിളിയും നാമജപവുമായി മുംബൈ ഏയര്‍പോര്‍ട്ടിനു മുന്നില്‍ തടിച്ചു കൂടി വിശ്വാസികള്‍ തൃപ്തിയെ പുറത്തിറക്കാന്‍ അനുവദിച്ചില്ല. ഇതിനിടയില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ലംഘിച്ച് ചിലര്‍ പ്രധാന കവാടത്തിലേക്ക് തള്ളി കയറാന്‍ ചിലര്‍ ശ്രമിച്ചതോടെ സുരക്ഷാ സേന ഇടപെട്ടു.
പുറത്തിറങ്ങിയാല്‍ ആക്രമണം ഉണ്ടാകും എന്ന് സി ഐ എസ് എഫ് പറഞ്ഞതോടെ തൃപ്തിയും സംഘവും വിമാനത്താവളത്തിനു ഉള്ളില്‍ തന്നെ കഴിഞ്ഞു. മുംബൈയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ മലയാളികളാണ് പ്രതിഷേധം നടത്തിയത്. പിന്നീട് പ്രതിഷേധക്കാരെ പിരിച്ചുവിട്ടതിനു ശേഷം മുംബൈ പൊലീസ് എത്തി മറ്റൊരു വഴിയിലൂടെ തൃപ്തിയെ വിമാനത്താവളത്തിനു പുറത്ത് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നല്കിയ പ്രത്യേക സുരക്ഷയാണ് തൃപ്തി പൂനെയിലേക്ക് മടങ്ങിയത്.






