മുണ്ടക്കയം: കൊല്ലം-തേനി ദേശീയപാതയില്‍ പെരുവന്താനത്തിനു സമീപം പുല്ലുപാറയില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് രണ്ടു പേര് മരിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള അയ്യപ്പസംഘം സഞ്ചരിച്ച ട്രവലറാണ് പുല്ലുപാറയില്‍ മറിഞ്ഞത്. ചെന്നൈ കാഞ്ചിപുരം പെരിയനഗര്‍ സ്വദേശികളായ കാര്‍ത്തി, ബാബു എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്.
അപകടത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പതിനാലംഗ സംഘമായിരുന്നു ട്രാവലറിലുണ്ടായിരുന്നത്. രണ്ടു പേര് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടമുണ്ടായത്. ശബരിമലയിലേയ്ക്കുള്ള യാത്രയ്ക്കിടെ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ റോഡ് സൈഡിലെ പാറയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.

Comments