റാഞ്ചി: ധോണിയും താനും ഒരുമ്മിക്കാന് കാരണം ഇന്ത്യന്‍ താരം റോബിന് ഉത്തപ്പയാണെന്ന വെളിപ്പെടുത്തലുമായി സാക്ഷി. റോബിന് ഉത്തപ്പയ്ക്കും ഭാര്യ ശീതളിനും ഒപ്പം നില്ക്കുന്ന ചിത്രം പങ്കുവെച്ചാണ് സാക്ഷി ഇക്കാര്യം പരസ്യമാക്കിയിരിക്കുന്നത്. സാക്ഷിയുടെ പിറന്നാളാഘോഷത്തിനു ശേഷം പങ്കുവെച്ച ചിത്രത്തിലാണ് ഈ വെളിപ്പെടുത്തല്‍.
ധോണിയും ഞാനം ഒരുമ്മിക്കാന് കാരണക്കാരനായയാള്‍ എന്ന കുറിപ്പോടെയാണ് പോസ്റ്റ്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ 2007 ലെ ട്വന്റി20 ലോകകപ്പ് വിജയത്തിലടക്കം പങ്കാളിയായ ഉത്തപ്പ നിലവില്‍ ടീമില്‍ നിന്നും പുറത്താണ്. പാതി മലയാളിയായ ഉത്തപ്പ ധോണിയുമായി അടുത്ത സുഹൃത് ബന്ധം പുലര്‍ത്തുന്ന താരമാണ്.
എന്നാല്‍ ധോണിയെക്കുറിച്ച് ഇറങ്ങിയ സിനിമയായ എംഎസ് ധോണി- ദ് അണ്‍ടോള്‍ഡ് സ്റ്റോറിയില്‍ ഉത്തപ്പയുടെ പേര് പരാമര്‍ശിച്ചിട്ടില്ല എന്നതാണ് വൈരുദ്ധ്യം. സ്കൂള്‍ പഠനത്തിനുശേഷം 10 വര്‍ഷം കഴിഞ്ഞ് ഇരുവരും താജ് ബംഗാളില്‍ വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടുകയായിരുന്നുവെന്നും ധോണിയുടെ മാനേജരായ യുദജിത് ദത്തയാണ് ഇരുവരുടെയും പരിചയം പുതുക്കുന്നതെന്നുമാണ് സിനിമയില്‍ പറയുന്നത്.






