കൊച്ചി: കേരള വര്‍മ്മ കോളജ് അധ്യാപിക ദീപ നിശാന്ത് കവി എസ്. കലേഷിന്റെ കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ച സംഭവത്തില്‍ പ്രതികരണവുമായി അധ്യാപക സംഘടന എ.കെ.പി.സി.റ്റി.എ. കവിത ദീപ അയച്ചു തന്നത് തന്നെയാണെന്ന് എ.കെ.പി.റ്റി.സി.എ പ്രസിഡന്റ് പദ്മനാഭനും, ജേര്‍ണല്‍ പത്രാധിപര്‍ ഡോ. സണ്ണിയും സ്ഥരീകരിച്ചു. ഇക്കാര്യ അവര്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
ഇക്കാര്യത്തില്‍ എ.കെ.പി.സി.റി.എയ്ക്കോ ജേര്‍ണല്‍ പത്രാധിപ സമിതിക്കോ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് എ.കെ.പി.സി.റ്റി.എ സംസ്ഥാന പ്രസിഡന്റ് പദ്മനാഭന് പറഞ്ഞു. കവിത പ്രസിദ്ധീകരിച്ചതില്‍ ഒരു നോട്ടക്കുറവും ഉണ്ടായിട്ടില്ല. ദീപ നിശാന്ത് അറിയപ്പെടുന്ന ആളായതിനാല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിയില്ല. ദീപ നിശാന്ത് അയച്ചു തന്നതാണ് കവിതയെന്നും പദ്മനാഭന് പറഞ്ഞു.
പത്രാധിപ സമിതിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ജേര്‍ണലിന്റെ പത്രാധിപര്‍ ഡോ. സണ്ണിയും പറഞ്ഞു. ജേര്ണലിലേക്ക് എഴുത്തുകാര്‍ നേരിട്ടും. അതാത് മേഖലകളിലെ ചുമതലക്കാര്‍ വഴിയും രചനകള്‍ അയച്ചുകിട്ടാറുണ്ട്. ദീപ നിശാന്തിന്റെ കവിത കേരള വര്‍മ്മ കോളജിലെ അധ്യാപകനായ രാജേഷാണ് ദീപ നിശാന്തില് നിന്ന് വാങ്ങി അയച്ചു തന്നത്. എ.കെ.പി.സി.റ്റി.എ ജേര്‍ണല്‍ വിശ്വാസ്യതയുള്ള പ്രസിദ്ധീകരണമാണ്. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തെറ്റ് പറ്റിയിട്ടില്ല. അങ്ങനെയെങ്കില്‍ ദീപ നിശാന്ത് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയാമായിരുന്നുവെന്നും സണ്ണി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കലേഷിന്റെ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ നീ എന്ന കലേഷിന്റെ കവിത ദീപയുടെ പേരില്‍ പ്രസിദ്ധീകരിച്ചു വന്നത്. കലേഷ് 2011ല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിത പിന്നീട് മാധ്യമം ആഴ്ച പതിപ്പിലും ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ശബ്ദമഹാസമുദ്രം എന്ന സമാഹാരത്തിലും പ്രസിദ്ധീകരിച്ചിരുന്നു.






