
കോഴിക്കോട്: ക്ലാസ്സില്‍ ശ്രദ്ധിച്ചില്ല എന്ന കുറ്റത്തിന് അദ്ധ്യാപകന്‍ തല്ലിയതിനെ തുടര്‍ന്ന് കുട്ടിക്ക് പരിക്കേറ്റ് സംഭവത്തില്‍ അദ്ധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി. വടകരസ്വദേശി ബെല്‍രാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ തല്ലിയതിനെ തുടര്‍ന്ന് കുട്ടിയുടെ കയ്യുടെ എല്ലിന് പൊട്ടലുണ്ടായി.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ ബെല്‍രാജിനെതിരേ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. സദ്ധ്യാപകനെതിരേ മാതൃകാപരമായ നടപടിവേണമെന്നും മറ്റൊരു കുട്ടിക്കും സമാനരീതിയിലുള്ള അനുഭവം ഉണ്ടാകരുതെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. മര്‍ദ്ദനത്തെ തുടര്‍ന്ന് കുട്ടിയുടെ അസ്ഥിക്ക് പൊട്ടലേറ്റിരുന്നു.
മറ്റു കുട്ടികളുടെ രക്ഷിതാക്കളും പരാതിയുമായി അദ്ധ്യാപകനെതിരേ രംഗത്ത് വന്നിട്ടുണ്ട്. ഹോംവര്‍ക്ക് ചെയ്യാതെ വന്നാല്‍ കുട്ടികളുടെ ബുക്ക് വലിച്ചെറിയുകയും മറ്റും ചെയ്യുമായിരുന്നെന്ന് അദ്ധ്യാപകനെതിരേ ആരോപണമുണ്ട്. അദ്ധ്യാപകനില്‍ നിന്നും അടിയേറ്റ് ൃതള്ളവിരലും മറ്റും നീരുവെയ്ക്കുന്ന അനുഭവം മറ്റു കുട്ടികള്‍ക്കും മുമ്പ് ഉണ്ടായിട്ടുണ്ടെന്ന ആരോപണമുണ്ട്. അദ്ധ്യാപകനെതിരേ സ്‌കൂളും നടപടിയെടുത്തേക്കും.






