
ലോസ് ഏജ്ഞല്സ്: വെള്ളിയാഴ്ചയുണ്ടായ കനത്ത ഭൂകമ്പത്തില്‍ വിറച്ച് അലാസ്ക നഗരം. റിക്ടര്‍ സ്കെയിലില്‍ 7.0 രേഘപ്പെടുത്തിയ ഭൂകമ്പം നഗരത്തിന്റെ 13 കിലോമീറ്റര്‍ ചുറ്റളവിലാണുണ്ടായിരിക്കുന്നത്.
പ്രാദേശീക സമയം പുലര്‍ച്ചെ 8.29നാണ് ഭൂകമ്പമുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. അലാസ്കയുടെ തെക്ക് കീനായ് പെനിന്‍സുലയിലെ തീരമേഖലയിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് സുനാമി തിരകള്‍ അടിക്കുവാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന.
ഭൂകമ്പത്തില്‍ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും തകരാറ് സംഭവിച്ചിട്ടുണ്ട്. റോഡുകള്‍ പലതും തകര്‍ന്ന നിലയിലാണുള്ളത്. ഇതേത്തുടര്‍ന്ന് പല പ്രധാന പാതകളും പാലങ്ങളും അടച്ചിട്ടിരിക്കുകയാണ്.
ആദ്യത്തെ ഭൂചലനത്തിനു ശേഷം പലരും തിരികെ കെട്ടിടങ്ങളിലേക്കു കയറി. എന്നാല്‍ തുടര്‍ന്നും ചെറുചലനമുണ്ടായതോടെ പലരും കെട്ടിടങ്ങള്‍ വിട്ടോടുകയായിരുന്നു. നാലിടങ്ങളിലാണ് തുടര്‍ചലനങ്ങളുണ്ടായത്.
അമേരിക്കയില്‍ വിനോദസഞ്ചാര ദ്വീപായ ഹവായിലും പസഫിക് മേഖലയിലും നിലവില്‍ സുനാമി ഭീഷണിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ ഭൂചലനത്തിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുകുന്നുണ്ട്.






