
ന്യൂഡല്‍ഹി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വ്യോമയാന മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സര്‍ക്കാര്‍ തന്നെ ക്ഷണിച്ചതെന്നും അതിനാലാണ് പങ്കെടുക്കാത്തതെന്നും കണ്ണന്താനം പറഞ്ഞു.
വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന്റെ ഓഫീസ് പറഞ്ഞതനുസരിച്ചാണ് തന്നെ ക്ഷണിച്ചത്. സമ്മര്‍ദ്ദം മൂലമുള്ള ക്ഷണം സ്വീകരിക്കില്ലെന്നും കണ്ണന്താനം പറഞ്ഞു. അതേസമയം വെള്ളിയാഴ്ച വൈകിട്ട് കണ്ണന്താനം സംസ്ഥാനത്ത് എത്തുന്നുണ്ട്.
ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യോമയാന മന്ത്രിയുടെ ഓഫീസിനെ കണ്ണന്താനം അറിയിച്ചു. നേരത്തെ കണ്ണുര്‍ അന്താരാഷ്ട്ര വിമാനത്താവള ഉദ്ഘാടന ചടങ്ങും പരിപാടിയിലെത്തുന്ന മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ബഹിഷ്കരിക്കുമെന്നും ബി.ജെ.പി അറിയിച്ചിരുന്നു.






