
റായ്പൂര്‍: ബോളിവുഡ് ചിത്രം കേദാര്‍നാഥ് ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളില്‍ നിരോധിച്ചു. ഹിന്ദു മുസ്ലീം പ്രണയം പ്രമേയമായ ചിത്രം ലൗവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ആരോപിച്ചിരുന്നു. സുഷാന്ത് സിംഗ് രാജ്പുത്തും സാറാ അലി ഖാനുമാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രം നിരോധിച്ചില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്ന് സന്യാസിമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സന്യാസി സംഘടനയായ കേദാര്‍ സഭയുടെ അധ്യക്ഷന്‍ വിദോദ് ശു€യാണ് മുന്നറിയിപ്പ് നല്‍കിയത്. ചിത്രം ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.






