
ഹൈദരാബാദ്: ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇറങ്ങിയ തെലങ്കാനയില്‍ ഭരണകക്ഷിയായ ടിആര്‍എസിന് വന്‍ മുന്നേറ്റം. എന്നാല്‍, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു പിന്നില്‍. ടിആര്‍എസിന്റെ കെ. താരക് രാമറാവു വന്‍ മുന്നേറ്റമാണ് നടത്തുന്നത്.
2014ല്‍ സംസ്ഥാന രൂപീകരണത്തിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ 63 ഇടങ്ങളില്‍ മാത്രമാണ് ടിആര്‍എസ് വിജയിച്ചിരുന്നത്. എന്നാല്‍ ഒരു ടേം ഭരണത്തിന് ശേഷം 72 സീറ്റുകളിലും പാര്‍ട്ടി തന്നെ മുന്നേറുകയാണ്.
എന്നാല്‍, ഏറ്റവുമധികം നഷ്ടം വന്നിരിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെയാണ്. 37 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് 20 ഇടത്ത് മാത്രമാണ് മുന്നേറ്റമുണ്ടായിരിക്കുന്നത്. ന്യൂനപക്ഷ പാര്‍ട്ടിയായ എഐഎംഐഎം ഏഴില്‍ നിന്നും നാലിലേക്ക് ചുരുങ്ങുകയും ചെയ്തു. ഇതോടെ ന്യൂനപക്ഷ പാര്‍ട്ടികളുടെ വോട്ടുകള്‍ ടിആര്‍എസിലേക്ക് തന്നെ പോയി എന്നാണ് കരുതുന്നത്.






