
ഭോപ്പാല്‍: ഹൃദയഭൂമി കാവിക്കോട്ടയില്‍ നിന്നാണ് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. സെമിഫൈനല്‍ എന്ന വിശേഷിപ്പിച്ച അഞ്ചു സംസ്ഥാനങ്ങളിലെ പോരാട്ടത്തില്‍ മധ്യപ്രദേശ് കൈവിട്ടത് മോഡിക്കും സംഘത്തിനും വലിയ ക്ഷീണവുമായി. തോല്‍വിക്കു പിന്നാലെ മധ്യപ്രദേശിലെ പരാജയത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഏറ്റെടുക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ശിവ്രാജ് സിങ്ങ് ചൗഹാന് പറഞ്ഞു. ബിജെപിയൂടെ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ അവകാശവാദം ലഭിക്കാനില്ലെന്നും പ്രതിപക്ഷത്തിരിക്കുമെന്നും ശിവ്രാജ് സിങ്ങ് ചൗഹാന് വ്യക്തമാക്കി. കോണ്‍ഗ്രസിനേക്കാള്‍ ഭൂരിപക്ഷം ഉണ്ടായിട്ടും സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും അദേഹം പറഞ്ഞു. സംസ്ഥാനത്തിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ നല്കിയ പിന്തുണയേയും മുന്‍ മുഖ്യമന്ത്രി എടുത്തു പറഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് തനിക്കെന്തെങ്കിലും ന്യൂനത ഉണ്ടാകാമെന്നും കൂട്ടിച്ചേര്‍ത്തു.






