
ജയ്പൂര്‍: മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹാഘോഷമാണ് എങ്ങും ചര്‍ച്ച. ഇതുവരെ ഇന്ത്യ കാണാത്ത വിവാഹ മാമാങ്കമായിരുന്നു അരങ്ങേറിയത്. അതിഥികള്‍ക്കായി വിമാനങ്ങളും ആഢംബര കാറുകളും കുടുംബം ഒരുക്കി.
ഇതിനേക്കാള്‍ ആളുകളെ ഞെട്ടിച്ചിരിക്കുന്നത് വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീത വിരുന്നാണ്. ബോളിവുഡ് താരങ്ങള്‍ക്കൊപ്പം പ്രശസ്ത പോപ് ഗായിക ബിയോൺസിനെയും ഉദയ്പൂരില്‍ വിവാഹത്തിനെത്തിയവരെ അമ്പരപ്പിച്ചു. ബിയോണ്‍സയെ സംഗീത വിരുന്നിലെത്തിക്കാന് അംബാനി മുടക്കിയ തുക കേട്ടാണ് ആളുകളുടെ കണ്ണ് തള്ളി.
മൂന്ന് മുതല്‍ നാല് മില്യണ്‍ ഡോളറാണ് ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുത്താല്‍ ബിയോണ്‍സിന്റെ പ്രതിഫലം. അതായത് ഇന്ത്യന്‍ കറന്‍സി 21 കോടി മുതല്‍ 28 കോടിയോളം രൂപ. ടൈം മാഗസിന്റെ റിപ്പോര്‍ട്ട് പ്രകാരം കോച്ചാലാ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി 21 കോടി രൂപയാണ് ബിയോണ്‍സ പ്രതിഫലം കൈപ്പറ്റിയത്. എന്നാല്‍, 28 കോടി രൂപയാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിനായി ബിയോണ്‍സ പ്രതിഫലം കൈപ്പറ്റിയതെന്ന് സംഘാടകര്‍ പറയുന്നു.
പോയവര്‍ഷത്തെ കണക്ക് പ്രകാരം ലോകത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന ഗായികയാണ് ബിയോണ്‍സ. 754 കോടി സമ്പാദ്യമാണ് ബിയോണ്സയ്ക്കുള്ളത്. ജെന്നിഫര്‍ ലോപ്പസിനൊപ്പം നില്ക്കുന്ന താരമൂല്യമാണ് ബിയോണ്സയ്ക്ക്.
ആകെ 710 കോടി രൂപയാണ് മുകേഷ് അംബാനി മകളുടെ വിവാഹത്തിനായി പൊടിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, കത്രീന കെയ്ഫ്, രണ്‍വീര്‍ സിങ്, ഷാരുഖ് ഖാന്, സല്മാന് ഖാന്, ഐശ്വര്യ റായ്, അഭിഷേക് ബച്ചന്, ജയ ബച്ചന്. ശ്വേത ബച്ചന്, കരീഷ്മ കപൂര്‍, ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുഷി, പ്രിയങ്ക ചോപ്ര, ഭര്‍ത്താവ് നിക് ജൊനാസ്, അനില്‍ കപൂര്‍ തുടങ്ങിയവര്‍ ആഘോഷത്തില്‍ പങ്കെടുത്തു. ക്രിക്കറ്റ് താരങ്ങളായ എം എസ് ധോണി, ഭാര്യ സാക്ഷി, മകള്‍ സിവ, സച്ചിന് ടെന്‍ഡുല്‍ക്കര്‍, ഭാര്യ അഞ്ജലി, സഹീര്‍ ഖാന്, ഭാര്യ സാഗരിക തുടങ്ങിവരും ആഘോഷത്തിന്റെ ഭാഗമായി. മുന്‍ യുഎസ് സെക്രട്ടറി ഹിലരി ക്ലിന്റണ് ആഘോഷത്തിലെ മുഖ്യ അതിഥിയായി എത്തി.
പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന് ആനന്ദ് പിരാമലിനെയാണ് ഇഷ വിവാഹം ചെയ്തത്.






