
ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവുശിക്ഷ. ഡല്‍ഹി ഹൈക്കോടതിയാണ് സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിയ നടപടി റദ്ദാക്കിയാണ് വിധി പുറപ്പെടുപ്പിച്ചത്. ഡിസംബര്‍ 31 നു മുമ്പ് സജ്ജന്‍ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ഡല്‍ഹി കാന്റ് മേഖലയിലെ രാജ് നഗറില്‍ അഞ്ചു സിഖുകാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസിലാണ് ശിക്ഷ.
ജസ്റ്റിസ് എസ് മുരളീധരന്, ജസ്റ്റിസ് വിനോദ്ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. രാജ്നഗറിലെ കലാപത്തില്‍ ഭര്‍ത്താവിനെയും മകനേയും മൂന്നു സഹോദരങ്ങളെയും നഷ്ടപ്പെട്ട വനിതയുമായ കേസിലെ പരാതിക്കാരി ജഗ്ദീഷ് കൗറിന്റെ ധീരതയെ കോടതി പ്രത്യേകം പ്രശംസിച്ചു. സിഖ് വിരുദ്ധ കലാപം അന്വേഷിച്ച ജസ്റ്റിസ് ജി.ടി. നാനവതി കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2005 ഒക്ടോബറിലാണ് സജ്ജന്‍ കുമാറിനും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്തു. 1984 ല്‍ ലോക്സഭാംഗമായിരുന്നു സജ്ജന്‍.
എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ 2013 മെയില്‍ ഡല്‍ഹി സെഷന്‍സ് കോടതി സജ്ജനെ കുറ്റവിമുക്തനാക്കി. ഇതു ചോദ്യം ചെയ്ത്കൊണ്ട് ശെഹക്കോടതിയില് സമര്‍പ്പിച്ച അപ്പീലിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്ന്. മുന്‍ പ്രധാനമരന്തി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 1984 ല്‍ കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക് പുരിയില്‍ നടന്ന കലാപത്തില്‍ 95 സിഖുകള്‍ കൊല്ലപ്പെടുകയും നിരവധി വീടുകള്‍ കത്തി നശിക്കുകയും ചെയ്തിരുന്നു.






