ഷിംല: അഞ്ചു സംസ്ഥാനങ്ങളിലെ സെമിഫൈനല്‍ പോരാട്ടത്തിനും തിരിച്ചുവരവിനും പിന്നാലെ അവധി ാഘോഷിക്കാന് കോണ്‍രഗസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രിയങ്കയ്ക്കൊപ്പം ഷിംലയില്‍. സഹോദരി പ്രിയങ്ക ഗാന്ധിക്കും മക്കള്‍ക്കുമൊപ്പമാണ് രാഹുലിന്റെ ഷിംല യാത്ര.
ചൊവ്വാഴ്ചയാണ് രാഹുലും രപിയങ്കയും യാത്ര തിരിച്ചത്. യാത്രയ്ക്കിടെ സോളനില്‍ ചായ കുടിക്കാനായി കാര്‍ നിര്‍ത്തിയപ്പോള്‍ പ്രാദേശിക പ്രവര്‍ത്തകര്‍ രാഹുലിനടുത്ത് ഓടിക്കുടി. മധ്യപ്രദേശ്, രാജസഥാന്, ചത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ ഉജ്ജ്വലവിജയങ്ങള്ക്കു പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ യാത്ര. രാഹുല്‍ എത്തിയെന്നറിഞ്ഞ് പ്രാദേശിക പ്രവര്‍ത്തകര്‍ ഒത്തു കൂടുകയായിരുന്നു.

മൂന്നു സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ വിജയത്തിന് പാര്‍ട്ടി അധ്യക്ഷനെ പ്രവര്‍ത്തകര്‍ അഭിനന്ദിച്ചു. അതേസമയം ഹിമാചല്‍ പ്രദേശിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെക്കുറിച്ചും പാര്‍ട്ടി അധ്യക്ഷന്‍ ചോദിച്ചറിയാന്‍ മറന്നില്ല. താന്‍ വ്യക്തിപരമായ യാത്രയിലാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായി പാര്‍ട്ടി പ്രവര്ത്തകന് അറിയിച്ചു. എന്നാല്‍ അദേഹത്തിന്റെ യാത്രകളെ സംബന്ധിച്ച് ഔദ്യോഗികമായ ഒരറിയിപ്പും ഉണ്ടായിട്ടില്ലെന്ന് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് പ്രസിഡന്റ് സുഖ്വിന്ദര് സുഖു വ്യക്തമാക്കി.

Comments