
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തിവന്ന നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സഹായം ലഭ്യമാകാത്തതോടെയാണ് വിജിയും കുടുംബവും സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരത്തിലേയ്ക്ക് നീങ്ങിയത്.
നെയ്യാറ്റിന്‍കര മുന്‍ ഡിവൈഎസ്പി ഹരികുമാര്‍ വാഹനത്തിന് മുന്നിലേക്ക് സനിലിനെ തള്ളിയിട്ടുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. കൊല്ലപ്പെട്ട സനലിന് 35 ലക്ഷത്തിന്റെ കടബാധ്യതയുണ്ട്. ഇതിന്റെ രേഖകളെല്ലാം പൊലീസ് ശേഖരിച്ച് സര്‍ക്കാരിന് നല്‍കിയിരുന്നു.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും വിജിയുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാഞ്ഞതോടെ ന്ത്രി എം എം മണിയെ വിജി ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ തോന്ന്യാവസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ലെന്നായിരുന്നു മന്ത്രി എം എം മണിയുടെ നിലപാട്. ഇത് വിവാദമായിരുന്നു.






