നോയ്ഡ: പൊതു ഇടങ്ങളിലും പാര്‍ക്കുകളിലും നിസ്ക്കാരം നിരോധിക്കാനുള്ള യുപി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ നോയ്ഡയിലെ മള്‍ട്ടിനാഷണല്‍ കമ്പനികള്‍ കോടതിയിലേക്ക്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയ ശേഷം നടപടിക്കെതിരേ കോടതിയെ സമീപിക്കാനാണ് ഉദ്ദേശം. പാര്‍ക്കുകളിലും മറ്റും മുസ്ളീങ്ങള്‍ക്ക് വെള്ളിയാഴ്ചകളിലെ നിസ്ക്കാരം അനുവദിക്കില്ലെന്ന് നോയ്ഡ പോലീസ് സെക്ടര്‍-58 ലെ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയത് കഴിഞ്ഞ ദിവസമായിരുന്നു.
ജീവനക്കാര്‍ നിയമം ലംഘിച്ചാല്‍ അതിന് ഉത്തരവാദികള്‍ കമ്പനികള്‍ ആയിരിക്കും എന്നായിരുന്നു പോലീസ് നോട്ടീസില്‍ പറഞ്ഞിരുന്നത്. ഏതെങ്കിലും മതങ്ങളെ ഉദ്ദേശിച്ചല്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാക്കാനാണെന്നുമാണ് പോലീസിന്റെ ന്യായീകരണമെങ്കിലും നോട്ടീസ് നോയ്ഡയിലെ വ്യവസായ മേഖലകളില്‍ ആകെത്തന്നെ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്. പാര്‍ക്കുകള്‍ പോലെ പലരും വന്നു പോകുന്ന തുറന്ന പൊതുഇടങ്ങള്‍ നിസ്ക്കാരത്തിന് വേദിയാക്കുന്നത് സാമൂഹ്യസൗഹാര്‍ദ്ദം തകര്‍ക്കുന്നതായി ചില ഹിന്ദുഗ്രൂപ്പുകള്‍ പരാതിപ്പെട്ടെന്നാണ് നോയ്ഡയിലെ പോലീസ് സീനിയര്‍ സുപ്രണ്ട് വ്യക്തമാക്കിയിരിക്കുന്നത്.
കമ്പനികളെ നോക്കാന്‍ 58 പോലീസ് സ്റ്റേഷനുകള്‍ക്കാണ് നിര്‍ദേശം കിട്ടിയത്. എച്ച് സിഎല്‍ ഉള്‍പ്പെടെ 12 എംഎന്‍സി കള്‍ക്ക് കഴിഞ്ഞയാഴ്ച നോട്ടീസും കിട്ടി. വെള്ളിയാഴ്ചകളില്‍ സെക്ടര്‍ 58 ലെ പാര്‍ക്കില്‍ പാര്‍ക്കുകളില്‍ നിസ്ക്കാരം നടക്കുന്നു. അതുകൊണ്ട് ഇസ്ളാമിക ജീവനക്കാരെ ശ്രദ്ധിക്കാനാണ് കമ്പനികള്‍ക്ക് കൊടുത്തിട്ടുളള നിര്‍ദേശം. അവരോട് അങ്ങിനെ ചെയ്യരുതെന്ന് പറയണമെന്നും അവര്‍ ഇനിയും പാര്‍ക്കിലേക്ക് പോയാല്‍ അതിന്റെ ഉത്തരവാദികളായി നിയമലംഘനത്തിന് ഉത്തരവാദിത്വം പറയേണ്ടി വരിക കമ്പനികളായിരിക്കുമെന്ന് നോട്ടീസില്‍ പറയുന്നു. സെക്ടര്‍ 58 ലെ പാര്‍ക്കില്‍ നിസ്ക്കാരം നഗര ന്യായാധിപന് നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോഴും ചിലര്‍ അത് ചെയ്തുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നോട്ടീസ് എല്ലാ മതങ്ങളെയും ലക്ഷ്യമിട്ടുള്ളതാണെന്ന് നോയ്ഡയിലെ എസ്എസ്പി പറയുന്നു.
ഡിസംബര്‍ 14 ന് നോട്ടീസ് പുറത്തു വന്നതിന് പിന്നാലെ പാര്‍ക്കില്‍ വര്‍ഷങ്ങളായി നിസ്ക്കാരം നടത്തുന്ന പലരെയും പോലീസ് നാലു ദിവസത്തിനിടയില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമാധാനവും സാമൂഹ്യ സൗഹാര്‍ദ്ദവും തകര്‍ക്കുന്നു എന്നാരോപിച്ച് ആണ് ഒട്ടേറെ പേരെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ ജാമ്യത്തിലും വിട്ടു. ഇവിടെ സ്ഥലം വാങ്ങി മോസ്ക്ക് നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ഈ വര്‍ഷം ആദ്യം ഗുര്‍ഗോണില്‍ പലയിടത്തും നിസ്ക്കാരം തടസ്സപ്പെടുത്തുന്ന നടപടി പല വലതുപക്ഷസംഘടനകളും സ്വീകരിച്ചിരുന്നു. പൊതു ഇടങ്ങള്‍ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിക്കുന്നത് ശരിയല്ലെന്ന് നേരത്തേ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും പറഞ്ഞിരുന്നു. പൊതു ഇടങ്ങളില്‍ നിസ്ക്കരിക്കുന്നതിന് പകരം അവനവന്റെ വീട്ടിലോ സ്വകാര്യതയിലോ ചെയ്യാനാണ് ഉപദേശം.

Comments