
തെന്നിന്ത്യന്‍ യുവതാരം സായി ധന്‍സികയ്ക്ക് ഷൂട്ടിങ്ങിനിടയില്‍ പരിക്ക്. കബാലിയില്‍ രജനികാന്തിന്റെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷക പ്രീതി നേടിയ നടിയാണ് ധന്‍സിക. യോഗി ദാ എന്ന ചിത്രത്തില്‍ ഒരു സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെ സായ് ധന്‍സികയുടെ കണ്ണിന് പരുക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ അടിയേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.






