
ലക്നൗ: ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരണം നടത്തിയെന്ന സംശയിക്കുന്ന സ്ത്രിയും മകനും എന്‍ഐഎ യുടെ നിരീക്ഷണത്തില്‍. ലക്നൗ സ്വദേശിനിയായ 45 കാരിയും ഇവരുടെ 18 വയസ്സുള്ള മകനും ഹര്‍ക്കത്ത് ഉള് ഹര്‍ബ് ഇ ഇസ്ലാം എന്ന സംഘടനയ്ക്കായി പണം സ്വരൂപിച്ചതെന്നാണ് വിവരം.
ഐഎസിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹര്‍ക്കത്ത് ഉള് ഹര്‍ബ് ഇ ഇസ്ലാം എന്ന സംഘടനയില്‍പ്പെട്ട 10 ഭീകരരെ വിവിധയിടങ്ങളില്‍ നിന്നായി എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. രാജ്യതലസ്ഥാനത്തും യുപിയുടെ വിവിധ ഭാഗങ്ങളിലും എന്‍ഐഎ നടത്തിയ റെയ്ഡിലാണ് സ്ത്രീയെക്കുറിച്ചും മകനെക്കുറിച്ചും സൂചനകള്‍ ലഭിച്ചത്. ഇവര്‍ അടുത്തിടെ 2.75 ലക്ഷം രൂപയുടെ സ്വര്‍ണ്ണം വിറ്റിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇത് ഭീകര സംഘടനയ്ക്കായി നല്‍കിയെന്നാണ് നിഗമനം. ഇതുപയോഗിച്ച് ഭീകരസംഘടന ആയുധങ്ങളും സ്ഫോടക വസ്തുക്കളും മറ്റും വാങ്ങിയതായാണ് സൂചന.
സംഭവുമായി ബന്ധപ്പെട്ട് സ്ത്രീയേയും മകനേയും എന്‍ഐഎ ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്കു സ്വാധീനമുള്ള സാമൂഹ്യമാധ്യമ കൂട്ടായ്മകളില്‍ യുവതി സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് വിവരം. ഇവരുടെ വീട്ടില്‍ നിന്ന് ലാപ്പ്ടോപ്പും രണ്ട് മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവിന് സ്റ്റീലിന്റെയും അലുമിനിയത്തിന്റെയും മൊത്തവ്യാപാരമാണ്. മസര്‍ ഉല് ഇസ്ലാം മദ്രസയിലെ വിദ്യാര്‍ത്ഥിയാണ് മകന്.






