
പവിത്രേശ്വരം(കൊല്ലം): കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കുത്തേറ്റ് മരിച്ചു. കൊട്ടാരക്കരയ്ക്ക് സമീപം പവിത്രേശ്വരം സ്വദേശിയായ ദേവദത്തനെയാണ് കുത്തിക്കൊലപ്പെടുത്തിയത്. പിന്നില്‍ വ്യാജ മദ്യമാഫിയ സംഘത്തില്‍പ്പെട്ട സുനിലാണെന്ന് സിപിഎം ആരോപിച്ചു. ദേവദത്തന്റെ മരണത്തെ തുടര്‍ന്ന് പവിത്രേശ്വരം പഞ്ചായത്തില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
പ്രദേശത്ത് സിപിഎമ്മും വ്യാജമദ്യ മാഫിയയുമായി തര്‍ക്കം നിലനിന്നിരുന്നതായും. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ എഴുകോണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ദേവദത്തനെ ആദ്യം തലയ്ക്ക് അടിക്കുകയും പിന്നീട് കുത്തുകയുമായിരുന്നുവെന്നുമാണ് പോലീസ് നല്കുന്ന വിവരം. മൃതദേഹം കൊട്ടാരക്കര ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.






