
ലക്നൗ: ഉത്തര്‍പ്രദേശ് മന്ത്രിമാരുടെ പര്സനല് സെക്രട്ടറിമാര്‍ കൈക്കൂലി വാങ്ങുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്.സംഭവത്തില്‍ വിധാന്‍ സഭ പരിസരത്തുവച്ചു കൈക്കൂലി കൈപ്പറ്റിയ മൂന്നു മന്ത്രിമാരുടെ സ്വകാര്യ സെക്രട്ടറിമാര്‍ അറസ്റ്റിലായി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് മൂവരെയും അറസ്റ്റ് ചെയ്തത്.
സ്വകാര്യ ചാനല്‍ സംഘം നടത്തിയ ഒളിക്യാമറ മിഷനിലാണ് എക്സൈസ് മന്ത്രി അര്‍ച്ചന പാണ്ഡെ, പിന്നോക്ക ജാതി ക്ഷേമ മന്ത്രി പ്രകാശ് രാജ്ഭര്‍, വിദ്യാഭ്യാസ മന്ത്രി സന്ദീപ് സിങ് എന്നിവരുടെ സ്വകാര്യ സെക്രട്ടറിമാര്‍ കുടുങ്ങിയത്. 40 ലക്ഷം രൂപ കൈക്കൂലിയായി കൈപറ്റുന്നതിന്റെ ദൃശ്യങ്ങളാണ് സ്വകാര്യ ചാനല്‍ പുറത്തു വിട്ടത്. സംഭവത്തില്‍ എ.ഡി.ജി.പി രാജീവ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തോട് അന്വേഷണത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിരുന്നു. മൂവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ചു. കോഴ വാങ്ങിയ ഒരു സെക്രട്ടറിയേറ്റ് ഉദ്ദ്യേഗസ്ഥനും ക്യമറയുടെ കുരുക്കിലായിട്ടുണ്ട്.






