
നടന്‍ ആര്യ ഭാവി വധുവിനെ കണ്ടെത്താന്‍ നടത്തിയ റിയാലിറ്റി ഷോ വളരെ വിവാദമായിരുന്നു. 16 മത്സരാര്‍ഥികളുമായി തുടങ്ങിയ 'എങ്ക വീട്ട് മാപ്പിളൈ' എന്ന ഷോയുടെ ഫൈനലിലെത്തിയത് മൂന്ന് പേരായിരുന്നു. എന്നാല്‍ ആരെയും വിവാഹം കഴിക്കാന്‍ തിരഞ്ഞെടുക്കാതെ ആര്യ പിന്മാറുകയായിരുന്നു. ഇത് പിന്നീട് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വച്ചത്.
അന്ന് മുതല്‍ ആര്യയുടെ വിവാഹ വാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ആര്യയുടെ വിവാഹ വാര്‍ത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഷോയിലെ ഏറ്റവുമധികം പിന്തുണ ലഭിച്ച മത്സരാര്‍ത്ഥിയായ അബര്‍നദി താന്‍ എന്ത് വന്നാലും ആര്യയെ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടില്‍ ഉറച്ചു നിന്നിരുന്നു. എന്നാല്‍, റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികള്‍ ആരെയും തന്നെ അല്ല ആര്യ വിവാഹം കഴിക്കാന്‍ പോകുന്നത്.







