
താരസംഘടന അമ്മയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് എത്രയും പെട്ടന്ന് പരിഹാരം കണ്ടെത്താന്‍ അഡ്‌ഹോക്ക് കമ്മിറ്റിക്ക് കഴിയട്ടേയെന്ന് നടന്‍ പൃഥ്വിരാജ്. ചലച്ചിത്ര പ്രവര്‍ത്തകനെന്ന നിലയിലും സംഘടനയിലെ ഒരംഗമെന്ന നിലയിലും താന്‍ അങ്ങനെ ആഗ്രഹിക്കുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.
' ഐ നോബഡി' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുളള വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പൃഥ്വിരാജ്. ചിത്രത്തെ സംബന്ധിച്ചുളള ചോദ്യങ്ങള്‍ക്കിടെയാണ് പൃഥ്വിയോട് ' അമ്മ' യിലെ വിവാദത്തെ പറ്റി ചോദ്യമുയര്‍ന്നത്.
സംഘടനയ്ക്കുളളില്‍ ആശയപരമായും അല്ലാതെയും വലിയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്‌നങ്ങള്‍ക്ക് സംഘടനയ്ക്കുളളില്‍ തന്നെ രമ്യമായ പരിഹാരം കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് ചില അംഗങ്ങള്‍ തങ്ങളുടെ സ്ഥാനങ്ങളും അംഗത്വവും രാജിവച്ചതെന്നും നടന്‍ വ്യക്തമാക്കി. പ്രശ്‌ന പരിഹാരത്തിനായി ഒരു ജനറല്‍ ബോഡി വിളിച്ചുചേര്‍ത്തിരുന്നുവെന്നും, എന്നാല്‍ അതില്‍ തൃപ്തരല്ലാത്തവരാണ് രാജിവെച്ചു പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






