
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ ടൊവിനോ തനിക്കുണ്ടായിരുന്ന ഫേക്ക് അക്കൗണ്ടിനെക്കുറിച്ച് സംസാരിക്കുന്നൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മുമ്പാരിക്കല്‍ കാര്‍ത്തിക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്നുളള ഭാഗമാണ് വീണ്ടും ശ്രദ്ധേയമാകുന്നത്.
ഫേസ്ബുക്ക് സജീവമായി നിന്ന കാലത്ത് താന്‍ പെണ്ണിന്റെ പേരില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയിട്ടുണ്ടെന്ന് ടൊവിനോ പറഞ്ഞു. ആ അക്കൗണ്ടിന് പ്രൊഫൈല്‍ പിക്ചര്‍ പോലുമില്ലായിരുന്നെന്നും എന്നാല്‍ ഒടുവില്‍ അത് ഇട്ടിട്ട് ഓടേണ്ട അവസ്ഥയായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.
''ഞാന്‍ ഒരിക്കല്‍ ഫേക്ക് അക്കൗണ്ട് തുടങ്ങിയിട്ട് പിന്നെ അതിട്ട് ഓടിയിട്ടുണ്ട്. പ്രൊഫൈല്‍ പിക്ച്ചര്‍ പോലുമില്ലാത്തൊരു ഫേക്ക് അക്കൗണ്ടായിരുന്നു. പെണ്‍കുട്ടിയുടെ പേരായിരുന്നു. അതിനകത്ത് രാത്രി വരുന്ന മെസേജുകള്‍ കാണണം. ഞാനത് ഇട്ടിട്ട് ഓടി. അപ്പോള്‍ ആലോചിച്ചു നോക്കണം പെണ്‍കുട്ടികളുടെ അവസ്ഥ. പല പ്രായത്തിലുള്ളവരും വരും. ഞാന്‍ കാണിച്ചൊരു അബദ്ധം എന്താണെന്ന് വച്ചാല്‍, അക്കൗണ്ട് ക്രെഡിബിള്‍ ആണെന്ന് തോന്നിപ്പിക്കാന്‍ വന്ന ഫ്രണ്ട് റിക്വസ്റ്റുകളെല്ലാം അക്സെപ്റ്റ് ചെയ്തു. തല്‍പ്പരകക്ഷിയാണെന്ന് കരുതി മെസേജ് അയക്കാന്‍ തുടങ്ങി. ഒരു പെണ്‍കുട്ടി റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്തുവെന്ന് കണ്ട് ഹൗ ഡു യു നോ മീ എന്നും ചോദിച്ച്'' താരം പറയുന്നു.
അതേസമയം ചിദംബരം സംവിധാനം ചെയ്ത ' ബാലന്‍ ദി ബോയ്' എന്ന സിനിമയാണ് ടൊവിനോ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.






