
മുന് ഇന്ത്യന് താരം ഐഎം വിജയന് ഉള്പ്പെടെ ഫുട്ബോള് മൈതാനത്ത് ബോള് പെറുക്കി നടന്ന് ഒടുവില് വലിയ താരമായി മാറിയ അനേകം ഫുട്ബോളര്മാരുണ്ട്. സമാന വഴിയിലാണ് സ്പാനിഷ് ഫുട്ബോള് ക്ളബ്ബ് റയല് മാഡ്രിഡിന്റെ 19 കാരന് പുതിയതാരം ബ്രാഹിം ഡയസ്. റയലിന്റെ സൂപ്പര്താരം ഇസ്ക്കോയുടെ കളിയില് ബോള് ബോയിയായി ഇരുന്ന ബ്രാഹീമിനെ റയല് കരാറെഴുതി.
തിങ്കളാഴ്ചയാണ് താരത്തിന്റെ കൂടുമാറ്റം പൂര്ത്തിയായത്. തൊട്ടുപിന്നാലെ മലാഗയുടെ താരമായിരിക്കെ ഇസ്കോ കളിക്കുന്ന കളിയില് ബോള്ബോയിയായി ബ്രാഹീം നില്ക്കുന്ന പടവും ട്വീറ്ററില് പോസ്സ് ചെയ്തു. ഇസ്കോ അന്ന് മലാഗയില് കളിച്ചു കൊണ്ടിരിക്കെ ഒരു ഗോള് ആഘോഷത്തിനിടയില് ബ്രാഹീം പന്തുംപിടിച്ചു നില്ക്കുന്നതാണ് ചിത്രം. നിലവില് റയലിന്റെ മിഡ്ഫീല്ഡര് ജനറലായ ഇസ്കോ അവിടെ എത്തുന്നതിന് തൊട്ടുമുമ്പ് വരെ 2011-2013 കളില് മലാഗയില് കളിച്ചുകൊണ്ടിരക്കുമ്പോള് ബ്രാഹീം അന്ന് ബോള്ബോയി ആയിരുന്നു.

2016 നവംബറില് ഇന്സ്റ്റാഗ്രാമില് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തല് ഒരു പ്രൊഫഷണല് ഫുട്ബോളറാകാന് താ ആഗ്രഹിക്കുന്നതായി വ്യക്തമാക്കുന്നുണ്ട്. മാഞ്ചസ്റ്റര് സിറ്റിയുടെ താരമായിരുന്ന ബ്രാഹീമിനെ 22 ദശലക്ഷം പൗണ്ടിനാണ് റയല് റാഞ്ചിയത്. സിറ്റിയുടെ യൂത്ത് സെറ്റപ്പിലൂടെ അഞ്ചു വര്ഷം കഴിവുകള് തേച്ചു മിനുക്കിയ താരത്തെ ഈ വര്ഷം വെറും 49 മിനിറ്റ് ഇറക്കിയപ്പോള് തന്നെ റയല് വലയിട്ടു.







Comments