
വന്‍ ചര്‍ച്ചയായ ചിത്രമാണ് മോഹന്‍ലാല്‍ നായകനായി എത്തിയ ഒടിയന്. വന്‍ ഹൈപ്പിലെത്തിയ ചിത്രം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെന്നായിരുന്നു ഉയര്‍ന്ന് ആരോപണം. പക്ഷേ ചിത്രത്തെ അനുകൂലിച്ചും നിരവധി പേര് രംഗത്തെത്തി. ഇപ്പോള്‍ ഒടിയന് സെറ്റില്‍ നിന്നുമുള്ള മോഹന്‍ലാലിന്റെ വീഡിയോയാണ് വൈറലാകുന്നത്. 'ഒടിയന്റെ സെറ്റില്‍ ലാലേട്ടന്റെ വിനോദങ്ങള്‍','ലാലേട്ടന് ബോര് അടിച്ചു' എന്ന തലക്കെട്ടുകളോട് കൂടിയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിന്റെ ഇടവേളയില്‍ കൈയിലിരുന്ന വടി വിരലില്‍ ബാലന്‍സ് ചെയ്യുന്ന ലാലേട്ടനാണ് വീഡിയോയില്‍. ആരോ മെബൈല്‍ ഫോണില്‍ പകര്‍ത്തിയ രംഗം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്റര്‍നെറ്റില്‍ ശ്രദ്ധേയമായി.
ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത ഒടിയനില്‍ മഞ്ജു വാര്യരായിരുന്നു നായിക. പ്രകാശ് രാജും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.






