
ജനനായകന് ലീക്കായ സംഭവത്തില്‍ പ്രതികരണവുമായി തമിഴ് സിനിമാ ലോകം. കഴിഞ്ഞ ദിവസമാണ് എക്‌സിലൂടെ ചിത്രം മുഴുവനായും ലീക്കാകുന്നത്. വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് ജനനായകന്‍. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാത്തതിനെ തുടര്‍ന്ന് റിലീസ് നീണ്ടു പോവുകയായിരുന്നു. ഇതിനിടെയാണ് ചിത്രം ലീക്കാകുന്നത്.
ഇപ്പോഴിതാ ചിത്രം ലീക്കായതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സൂപ്പര്‍ താരങ്ങളായ രജനികാന്തും സൂര്യയും. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കണമെന്നാണ് രജനികാന്ത് അഭിപ്രായപ്പെട്ടത്. സോഷ്യല്‍ മീഡിയയിലൂാെണ് രജനിയുടെ പ്രതികരണം.
‘ജനനായകന്‍ സിനിമ ഓണ്‍ലൈനില്‍ ചോര്‍ന്നത് ഞെട്ടലും വേദനയുമാണ് നല്‍കിയിരിക്കുന്നത്. സിനിമാ സംഘടനകള്‍ ഇതിനെതിരെ ശബ്ദം ഉയര്‍ത്തണം. സര്‍ക്കാര്‍ ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി കര്‍ശനമായ ശിക്ഷ നല്‍കുകയും വേണം. ഇത്തരം കുറ്റകൃത്യങ്ങള്‍ ഭാവിയില്‍ തുടരാന്‍ അനുവദിക്കരുത്’ എന്നാണ് രജനികാന്ത് പറഞ്ഞത്.
ஜனநாயகன் திரைப்படம் இணையத்தில் யாராலோ வெளியிடப்பட்டிருப்பது அதிர்ச்சியையும்,வேதனையையும் அளிக்கிறது.
திரை அமைப்புகள் இதற்கு எதிராகக் குரல் எழுப்பி, அரசு இதைச் செய்தவர்களைக் கண்டுபிடித்து கடுமையான தண்டனை அளிக்க வேண்டும்.
இது போன்ற குற்றம் இனியும் தொடரக்கூடாது.— Rajinikanth (@rajinikanth) April 10, 2026
‘ഹൃദയഭേദകവും അനീതിയും. ഒരു ടീമിന്റെ മൊത്തം പാഷനേയും ഇതിലേക്ക് ചുരുക്കി. ഈ സിനിമ കാണുകയോ, പങ്കുവെക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യരുതെന്ന് എല്ലാവരോടും വിനീതമായി അഭ്യര്‍ഥിക്കുന്നു. അവരുടെ തൊഴിലിനെ മാനിക്കുക. ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുകയും ഈ പ്രവൃത്തിയെ അപലപിക്കുകയും ചെയ്യുന്നു. ഇതിന് മാപ്പില്ല ’എന്നായിരുന്നു സൂര്യ കുറിച്ചത്.
Heartbreaking and unfair — an entire team’s passion reduced to this. I request you all with honesty, please don’t watch, share, or discuss the film here. Respect their work. I stand with my friends and condemn the act, it’s unforgivable!#JanaNayagan
— Suriya Sivakumar (@Suriya_offl) April 10, 2026
പിന്നാലെ നിരവധിപ്പേരാണ് ജനനായകന് പിന്തുണയുമായി എത്തിയത്. താരങ്ങളായ കാര്‍ത്തി, ഖുശ്ബു, വിശാല്‍, ആര്‍ ജെ ബാലാജി തുടങ്ങിയവര്‍ പിന്തുണ അറിയിച്ചെത്തിയിട്ടുണ്ട്. ഇന്‍ഡസ്ട്രിയെ ഒന്നാകെ വേദനിപ്പിക്കുന്നതാണ് സംഭവമെന്നാണ് കാര്‍ത്തി പറഞ്ഞത്. അതേസമയം പൈറസി വിനോദമല്ലെന്നും സംഘടിതമായ കൊള്ളയാണെന്നുമാണ് ഖുശ്ബുവിന്റെ പ്രതികരണം.
#JanaNayagan being leaked has hurt an entire industry.
This act is unfair, unethical and condemnable.
I appeal to our audience to stand with the team and uphold the spirit of cinema by watching it the right way.— Karthi (@Karthi_Offl) April 10, 2026
Piracy is not entertainment. It is an organised theft.
Those who indluge in it, are not let less than any criminals and should be treated as one as in any other crime.
The leak of #Jananayagan is a brutal betrayal of every artist, technician, and worker who have poured their…— KhushbuSundar (@khushsundar) April 10, 2026






