
ഇന്‍സ്റ്റഗ്രാം പേജിലെ സബ്‌സ്‌ക്രിപ്ഷന്‍ വഴി മാന്യമല്ലാത്തതൊന്നും പ്രതീക്ഷിക്കരുതെന്ന് ആരാധകരോട് നടി അന്ന രേഷ്മ രാജന്‍. പ്രൊഫഷനലായ കണ്ടന്റുകള്‍ മാത്രമേ ഇവിടെ ലഭിക്കുകയുളളൂവെന്നും നടി അറിയിച്ചു. ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ വഴി നടിമാരോട് മോശം ആവശ്യങ്ങള്‍ ഉന്നയിക്കുന്നുവെന്ന ചര്‍ച്ചകള്‍ സാമൂഹികമാധ്യമങ്ങളില്‍ സജീവമാകുന്നതിനിടെയാണ് നടിയുടെ പ്രതികരണം.
പ്രിയപ്പെട്ടവരേ, രണ്ടുവര്‍ഷം മുമ്പാണ് ഞാന്‍ സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ചത്. നിങ്ങളുമായി ബന്ധപ്പെടാന്‍ ഏറ്റവും മികച്ച ഇടമായിരുന്നു ഇത്. എന്റെ റീലുകളും ചിത്രങ്ങളും ആദ്യം കാണാനും നിങ്ങളുടെ അഭിപ്രായങ്ങളും ആഗ്രഹങ്ങളും ഞാനുമായി പങ്കുവെക്കാനും കൂടുതല്‍ അടുക്കാനും ഇവിടെ സാധിക്കും. അന്ന കുറിച്ചു.
സബ്‌സ്‌ക്രിപ്ഷന്‍ എന്നാല്‍ അണ്‍പ്രൊഫണല്‍ കണ്ടന്റ് എന്ന് അര്‍ഥമില്ല. ഗുണമേന്മയും സര്‍ഗാത്മകതയും പരസ്പരബഹുമാനവും നിലനിര്‍ത്തുന്ന സംവാദങ്ങള്‍ക്കുളള ഇടമാണ്. അതുകൊണ്ട് മാന്യമല്ലാത്തതൊന്നും ഇവിടെ പ്രതീക്ഷിക്കരുത്. യഥാര്‍ഥവും പ്രൊഫഷണലുമായ കണ്ടന്റുകള്‍ മാത്രം മനസിലാക്കുന്നതിനും യാത്രയില്‍ ഒപ്പമുണ്ടാവുന്നതിനും നന്ദി. താരം കൂട്ടിച്ചേര്‍ത്തു.
കണ്ടന്റുകള്‍ മൊണറ്റൈസ് ചെയ്യാന്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ച ഫീച്ചറാണ് സബ്‌സ്‌ക്രിപ്ഷന്‍. 10000 ഫോളോവേഴ്‌സ് എങ്കിലുമുളളവര്‍ക്ക് ഫീച്ചര്‍ ലഭ്യമാകും. മാസം നിശ്ചിത തുക സബ്‌സ്‌ക്രിപ്ഷന്‍ ഫീയായി നിശ്ചയിച്ച് ഫോളോവേഴ്‌സിന് എക്‌സ്‌ക്ലൂസീവ് കണ്ടന്റുകള്‍ സബ്‌സ്‌ക്രിപ്ഷന്‍ വഴി നല്‍കും.






