
തന്റെ പങ്കാളി സംവിധായകനായി അരങ്ങേറുന്നതിന്റെ സന്തോഷത്തിലാണ് നടയും ഗായികയുമായ അനാര്‍ക്കലി മരിക്കാര്‍. കാമുകന്‍ അമീന്‍ ബാരിഫ് ആദ്യമായി സംവിധാനം ചെയ്യുന്ന കാക്കി സര്‍ക്കസ് പ്രേക്ഷകരിലേക്ക് എത്തുന്നതിനെക്കുറിച്ചുളള കുറിപ്പ് ശ്രദ്ധനേടുകയാണ്.
‘ഇന്ന് വികാരനിര്‍ഭരമായൊരു ദിവസമാണ്. പരിഭ്രമവും അഭിമാനവും ആവേശവുമുണ്ട്. എന്റെ പങ്കാളി അമീന്‍ സംവിധായകനായി അരങ്ങേറുകയാണ്. അവശന്റ യാത്രയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവതയാണ് . ഒരു പാട്ട് പാടിയത് ഞാനാണ്. ഗൗതമി നായര്‍ക്ക് വേണ്ടി ഡബ്ബ് ചെയ്യാനും സാധിച്ചു. ഞങ്ങള്‍ നന്നായി പണിയെടുത്തിട്ടുണ്ടെന്ന് കരുതുന്നു ’എന്നാണ് അനാര്‍ക്കലിയുടെ കുറിപ്പ്.
സീ5 ലാണ് കാക്കി സര്‍ക്കസ് സ്ട്രീം ചെയ്യുന്നതെന്നും അനാര്‍ക്കലി അറിയിക്കുന്നുണ്ട്. തന്റെ കാമുകനെക്കുറിച്ച് മുമ്പും അനാര്‍ക്കലി സംസാരിച്ചിട്ടുണ്ട്. തങ്ങള്‍ ഒരുമിച്ചാണ് താമസിക്കുന്നതെന്നും അനാര്‍ക്കലി പറഞ്ഞിരുന്നു. സിനിമയെക്കുറിച്ച് കാമുകന് നല്ല ധാരണയുണ്ടെന്നും നല്ല കഥ കേട്ടാല്‍ കാമുകനോടും ചേച്ചിയോടുമാണ് താന്‍ ചര്‍ ചെയ്യാറുള്ളതെന്നും അനാര്‍ക്കലി നേരത്തെ പറഞ്ഞിരുന്നു.






