
ധനുഷും സായ് പല്ലവിയും ചടുലമായ ചുവടുകള്‍ കൊണ്ട് എത്തിയ മാരി-2വിലെ 'റൗഡി ബേബി' ഗാനം തരംഗമായിരുന്നു. ഇപ്പോഴിതാ മാരി-2വിലെ പുതിയ ഗാനവും വൈറലാവുകയാണ്. ഇരുവരുടെയും ഡാന്‍സ് തന്നെയാണു ഈ പാട്ടിന്റെയും ഹൈലൈറ്റ്. 'റൗഡി ബേബി'യില്‍ സായ്പല്ലവിയുടെ ഡാന്‍സാണ് മുന്നിട്ടു നിന്നതെങ്കില്‍ പുതിയ ഗാനത്തില്‍ ധനുഷാണു താരം. ധനുഷിന്റെ തകര്‍പ്പന്‍ ഡാന്‍സ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
റൗഡി ബേബി പോലെ തന്നെ മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. യുവന് ശങ്കര്‍ രാജയുടേതാണു സംഗീതം. ധനുഷ്, യുവന് ശങ്കര്‍ രാജ, ചിന്നപൊണ്ണ്, വി.എം മഹാലിംഗം എന്നിവര്‍ ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ബാലാജി മോഹനാണു ചിത്രത്തിന്റെ സംവിധാനം. കൃഷ്ണ, വരലക്ഷ്മി ശരത് കുമാര്‍, ടൊവീനോ തോമസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം പതിപ്പാണ് മാരി-2.






