
മലപ്പുറം: മലയാളി താരം അനസ് എടത്തൊടിക രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. ട്വിറ്ററിലൂടെയാണ് അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ബെഹ്റിനെതിരെ നടന്ന മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അനസ് പരുക്കേറ്റ് പുറത്തായിരുന്നു. മത്സരം പരാജയപ്പെട്ട ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം.
ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ പ്രതിരോധനിരയിലെ താരമായിരുന്നു 31കാരനായ അനസ്. സ്കൂള്‍ കോളജ് കാലഘട്ടത്തില്‍ മികച്ച കളി പുറത്തെടുത്ത അനസ് 2007ല്‍ മുംബൈ എഫ്.സിയില്‍ എത്തി. ആദ്യ സീസണില്‍ തന്നെ രണ്ടാം മുംബൈയെ ഐലീഗ് രണ്ടാം ഡിവിഷന് ചാമ്പ്യന്മാരാക്കി. 2011 വരെ മുംബൈയില്‍ തുടര്‍ന്ന് അനസ് പിന്നീട് പൂനെ എഫ്.സിയില്‍ എത്തി. 2014ല്‍ പൂനെ ടീമിനെ ഏഷ്യല്‍ ക്ലബ് ഫുട്ബോളിലും ഐ ലീഗിലും നയിച്ച അനസിനെ മികച്ച കളിക്കാരനുള്ള പുരസ്കാരം നല്കി പൂനെ ആദരിച്ചു.
ഐ.എസ്.എല്ലിന്റെ രണ്ടാം സീസണില്‍ അനസ് ഡല്‍ഹി ഡൈനാമോസില്‍ എത്തി. ഐ.എസ്.എല്ലിന് ശേഷം മോഹന്‍ ബഗാനിലും 2017ല്‍ ജംഷഡ്പൂര്‍ എഫ്.സിയിലും കളിച്ച അനസ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ താരമാണ്.







Comments