
ന്യൂഡല്‍ഹി: കര്‍ണാടക ഹൈക്കോതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ഡല്‍ഹി ഹൈക്കോടതി ജഡ്ജി സഞ്ജീവ് ഖന്ന എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി രാഷ്ട്രപതി അംഗീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച കൊളിജീയം ശുപാര്‍ശ ബുധനാഴ്ച വൈകുന്നേരത്തോടെ രാഷ്ട്രപതി റാംനാഥ് ഗോവിന്ദ് ഒപ്പുവെയ്ക്കുകയായിരുന്നു.
ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായ രജേന്ദ്ര മേനോനെ ഒഴിവാക്കിയാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് സഞ്ജീവ് ഖന്നയെ 32 പേരുടെ സീനിയോറിറ്റി മറികടന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് തീരുമാനം തിരുത്തി കൊളിജീയം സഞ്ജീവ് ഖന്നയേയും ജസ്റ്റിസ് ദിനേശ് മഹേശ്വരിയേയും ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനെ എതിര്‍ത്ത് ജസ്റ്റിസ് എസ്.കെ. കൗളും സുപ്രീംകോടതി ബാര്‍ കൗണ്‍സിലും രംഗത്തു വന്നിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രജേന്ദ്ര മേമനാന്, രാജസ്ഥാന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ് എന്നിവരെ സുപ്രീമകാടതി ജഡജിമാരായി ഉയര്‍ത്തുന്നതിന് ശുപാര്‍ശ ചെയ്യാന്‍ കൊളിജീയം തീരുമാനിച്ചത്. തുടര്‍ന്ന് ജനുവരിയില്‍ ഈ തീരുമാനം കൊളിജീയം തിരുത്തുകയായിരുന്നു.






