കൊല്ലം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മുൻ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രസ്താവനയിൽ എസ്.എൻ.ഡി.പി യോഗം കൗൺസിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാഷ്ട്രീയ പരാജയങ്ങൾക്ക് ഒരു സാമൂഹിക പ്രസ്ഥാനത്തെയും അതിന്റെ തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തെയും ബലിയാടാക്കാൻ ശ്രമിക്കുന്നത് ചരിത്രത്തോടുള്ള അനാദരവാണെന്ന് കൗൺസിൽ പ്രമേയത്തിലൂടെ വ്യക്തമാക്കി.
ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിൽ രൂപംകൊണ്ട എസ്.എൻ.ഡി.പി യോഗം നൂറ്റാണ്ടിലേറെയായി സാമൂഹിക നവോത്ഥാനത്തിനും പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനുമായി പ്രവർത്തിച്ചുവരുന്ന സംഘടനയാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ സംഘടന വിവിധ മേഖലകളിൽ നിർണായക ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരായ രാഷ്ട്രീയ ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും പ്രമേയത്തിൽ പറയുന്നു.
തിരഞ്ഞെടുപ്പ് ഫലങ്ങൾ ജനങ്ങളുടെ സ്വതന്ത്രമായ വിധിയെഴുത്താണെന്നും അത് അംഗീകരിച്ച് ആത്മപരിശോധന നടത്തുന്നതിന് പകരം സാമൂഹിക സംഘടനയെ കുറ്റപ്പെടുത്തുന്നത് ജനാധിപത്യ സംസ്കാരത്തിന് യോജിച്ചതല്ലെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു. ഇത്തരം പ്രസ്താവനകൾ സാമൂഹിക ഐക്യത്തെ ബാധിക്കുമെന്നും എ.എൻ. ഷംസീർ പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഡോ. എം.എൻ. സോമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി പ്രമേയം അവതരിപ്പിച്ചു. കൗൺസിലർമാരായ പി. സുന്ദരൻ, വിപിൻരാജ്, ബേബിറാം, പി.കെ. പ്രസന്നൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Comments