സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നിർദേശങ്ങളുമായി ഇടുക്കി ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ്. അടുത്ത രണ്ട് ദിവസത്തേക്ക് ഇടുക്കിയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും അത്യാവശ്യ യാത്രകൾ മാത്രം നടത്തണമെന്നും മന്ത്രി അറിയിച്ചു.
മഴക്കെടുതിയിൽ ഇടുക്കിയിലെ 29 വില്ലേജുകൾ ബാധിച്ചു. ജില്ലയിൽ രണ്ട് പേർ മരിച്ചു, എട്ട് പേർക്ക് പരിക്കേറ്റു. ഒൻപത് സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തതോടൊപ്പം 14 വീടുകൾ പൂർണമായും തകർന്നു. നിലവിൽ ഒൻപത് ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.
മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത തുടരുമെന്നും ആവശ്യമെങ്കിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. മുന്നാറിലെ സാഹചര്യം വിലയിരുത്തിയ ശേഷം യാത്രാ നിയന്ത്രണത്തിൽ ജില്ലാ കളക്ടർ ഇന്ന് തന്നെ തീരുമാനമെടുക്കും. കുട്ടിക്കാനം–മുണ്ടക്കയം റൂട്ടിലെ രാത്രി യാത്രാ നിരോധനവും തുടരും. മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ഉടൻ കൈമാറുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ഒൻപത് ജില്ലകളിൽ റെഡ് അലർട്ടും അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ സാഹചര്യം മുഖ്യമന്ത്രി വി.ഡി. സതീശൻ വിലയിരുത്തി.

Comments