മുംബൈ: സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയ്ക്ക് അനുയായികളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ വസതിയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.
രാവിലെ 11.45ഓടെ തന്നെ കാത്തുനിന്ന പിന്തുണക്കാരെ കാണാന്‍ വീട്ടിലെ പാര്‍ക്കിങ് ഏരിയയിലേക്ക് എത്തിയ ദീപ്‌കെയ്ക്ക് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടിന്റെ പിറകുവശത്തേക്ക് മാറ്റിയ അദ്ദേഹത്തിന് ഛര്‍ദ്ദിയുണ്ടായി. പിന്നാലെ മാധ്യമങ്ങളെ കാണാതെ വീടിനുള്ളിലേക്ക് മടങ്ങി.
അഭിജിത് ദീപ്‌കെയ്ക്ക് നേരത്തെ ടൈഫോയിഡ് സ്ഥിരീകരിച്ചിരുന്നുവെന്ന് കുടുംബം അറിയിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഡോക്ടര്‍മാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും വീട്ടിലെത്തി പരിശോധന നടത്തുമെന്നും പിതാവ് ഭഗ്വാന്‍ ദീപ്‌കെ വ്യക്തമാക്കി.
ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ ജൂലൈ 25ന് തനിക്ക് ടൈഫോയിഡ് സ്ഥിരീകരിച്ചതായി ദീപ്‌കെ അറിയിച്ചിരുന്നു. തുടര്‍ന്ന് ദിവസങ്ങളോളം ചികിത്സയിലായിരുന്ന അദ്ദേഹം പിന്നീട് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങിയിരുന്നു.

Comments