
ന്യൂഡല്‍ഹി : ബിന്ദുവും കനകദുര്‍ഗ്ഗയും ആവശ്യപ്പെട്ടതനുസരിച്ച് കനത്ത സുരക്ഷയില്‍ ശബരിമല ദര്‍ശനം സാധ്യമാക്കിയിട്ടും പോലീസിന്റെ പണി തീരുന്നില്ല. മുഴുവന്‍ സമയ പോലീസ് സംരക്ഷണം തേടി ബിന്ദുവും കനകദുര്‍ഗ്ഗയും സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി നാളെ പരിഗണിക്കാമെന്നാ് ചീഫ് ജസ്റ്റിസ് അറിയിച്ചു.
കൊയിലാണ്ടി സ്വദേശി ബിന്ദുവും മലപ്പുറം സ്വദേശി കനകദുര്‍ഗ്ഗയും ജനുവരി രണ്ടിനാണ് ശബരിമല ദര്‍ശനം നടത്തിയത്. ഇതിനു പിന്നാലെ ഉണ്ടായ വധഭീഷണി ഭയന്ന് കുറേനാള്‍ ഇരുവരും ഒളിവില്‍ പോയിരുന്നു.
പ്രതിഷേധം പേടിച്ച് ഒളിച്ചു കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസം വീട്ടിലെത്തിയ കനകദുര്‍ഗ്ഗയെ വീട്ടിനുള്ളിലിട്ട് ഭര്‍ത്തൃമാതാവ് മര്‍ദ്ദിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഇതോടെയാണ് ശബരിമല ദര്‍ശനം നടത്തിയപ്പോള്‍ ലഭിച്ച പോലീസ് സംരക്ഷണം മുഴുവന്‍ സമയവും വേണ്ടി വരുമെന്ന് ഇരുവരും തിരിച്ചറിഞ്ഞത്.






