
പഞ്ച്കുല: മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ്. മാധ്യമപ്രവര്ത്തകന് രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസിലാണ് ഗുര്‍മീതിന്റെ ഉള്‍പ്പെടെ നാല് പേരുടെ ശിക്ഷ കോടതി വിധിച്ചത്. ഗുര്‍മീതിന് പുറമെ മറ്റു മൂന്നു പ്രതികള്‍ക്കും ജീവപര്യന്തമാണ് ശിക്ഷ.
മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ് കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ 11 ന് കണ്ടെത്തിയിരുന്നു. ഹരിയാന പഞ്ച്കുള സിബിഐ പ്രത്യേക കോടതിയാണ് ഗുര്‍മീത് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഗുര്‍മീതിനൊപ്പം സിബിഐ അറസ്റ്റ് ചെയ്ത മറ്റ് മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2002 ലാണ് ഗുര്‍മീതിന്റെ ആശ്രമത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്ത്തകന് കൊല്ലപ്പെട്ടത്.
അനുയായികളായ രണ്ടു സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ ഗുര്‍മീത് 20 വര്‍ഷം തടവ് അനുഭവിച്ച് വരികയാണ്. 2018 ജനുവരി 17 നാണ് ഗുര്മീഏതിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ റോഹ്തക് സുനരലിയ ജയിലില്‍ കഴിയുന്ന ഗുര്‍മീത് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് വിധി കേട്ടത്. 2003 ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് 2006 ലാണ് സിബിഐയ്ക്ക് കൈമാറുന്നത്. വിധി പ്രഖ്യാപിക്കുന്ന കോടതലി പരിസരത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നു. വന്‍ പോലീസ് സന്നാഹമാണ് കോടതി പരിസരത്ത് ഏര്‍പ്പെടുത്തിയിരുന്നത്.






