
ന്യൂഡല്‍ഹി : നോട്ടായി 20,000 രൂപയിലേറെ കൊടുത്ത് സ്ഥലം വാങ്ങിയവര്‍ കുടുങ്ങും. നിങ്ങളെ തേടി ആദായ നികുതി വകുപ്പിന്റെ നോട്ടീസ് വൈകാതെ എത്തും. ആദായനികുതി വകുപ്പിന്റെ ഡല്‍ഹി ഡിവിഷനാണ് ആദ്യ ഘട്ടത്തില്‍ ഇത്തരമൊരു നീക്കം തുടങ്ങിയിരിക്കുന്നത് എങ്കിലും വൈകാതെ ഡല്‍ഹിക്ക് പുറത്തുള്ളവര്‍ക്കും നടപടി നേരിടേണ്ടി വരും.
2015 മുതല്‍ 18 വരെയുള്ള ഇടപാടുകളാണ് ഇപ്പോള്‍ പരിശോധനയിലുള്ളത്. ഡല്‍ഹി ഡിവിഷനിലെ 21 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ വഴിയാണ് പരിശോധന. 2015 ജൂണ്‍ ഒന്നിന് നിലവില്‍വന്ന പ്രത്യക്ഷ നികുതി നിയമപ്രകാരം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 20,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ അക്കൗണ്ട് പോയി ചെക്കായോ ആര്.ടി.ജി.എസ് വഴിയോ മറ്റ് ഇലക്ട്രോണിക് പേമെന്റ് സംവിധാനങ്ങള്‍ വഴിയോ ആയിരിക്കണമെന്നാണ് .






