തിരുവനന്തപുരം: മുഖ്യമന്ത്രി ഹെലികോപ്റ്റർ യാത്ര നടത്തിയതോ ഭക്ഷണം കഴിച്ചതോ അല്ല, പ്രളയ ദുരിതാശ്വാസത്തിലെ ദയനീയമായ വീഴ്ചയാണ് യഥാർഥ പ്രശ്നമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇക്കാര്യം ആർജവത്തോടെ പറയാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ. സുരേന്ദ്രൻ മുഖ്യമന്ത്രിക്കെതിരെ വിമർശനമുന്നയിച്ചത്. ജനാധിപത്യത്തിൽ രാഷ്ട്രീയ എതിരാളികളെ വിമർശിക്കുന്നതിൽ Rahul Gandhiയുടെ മാതൃക ഒഴിവാക്കുന്നത് എല്ലാവർക്കും നല്ലതാണെന്നും അദ്ദേഹം കുറിച്ചു.
സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്
ജനാധിപത്യത്തിൽ എതിരാളികളെ വിമർശിക്കുന്നതിൽ രാഹുൽ ഗാന്ധി മാതൃക ഒഴിവാക്കുന്നത് എല്ലാവർക്കും നല്ലതാണ്. പ്രശ്നം പ്രളയ ദുരിതാശ്വാസത്തിലെ ദയനീയ വീഴ്ചയാണ്. അത് ആർജ്ജവത്തോടെ പറയാൻ കഴിയണം. അല്ലാതെ മുഖ്യമന്ത്രി ഊണുകഴിച്ചതും ഹെലികോപ്‌റ്റർ ഉപയോഗിച്ചതും പ്രധാന വിഷയമല്ല.
ഇടതു ഭരണത്തിലെ പ്രളയകാലത്തും അന്നത്തെ മുഖ്യൻ എവിടേയും പോയിട്ടില്ല. പക്ഷെ വൈകുന്നേരം ആറുമണിക്ക് ഒന്നര മണിക്കൂർ വാർത്താസമ്മേളനം നടത്തുമായിരുന്നു. ഗുരുതര വീഴ്ച പ്രളയക്കെടുതികളുടെ മുൻകരുതലുകളിലും പ്രളയാനന്തര ആശ്വാസ നടപടികളിലുമുണ്ടായിരിക്കുന്നു. അതാണ് പ്രശ്നം.അതെങ്ങനെയാ നമ്മൾ ചർച്ച ചെയ്യുന്നത് കുഞ്ഞാലിക്കുട്ടി കേരളം എന്നെഴുതിയപ്പോ കാരളം എന്നായിപ്പോയി എന്നതൊക്കെയാണല്ലോ. ശ്രീ കുഞ്ഞാലിക്കുട്ടി സാമാന്യം നല്ല വിദ്യാഭ്യാസമുള്ള ഒരു മന്ത്രിയാണ് എന്ന് എല്ലാവർക്കും അറിയാം. റഹീമിന്റെ ഇംഗ്ളീഷിന് മാർക്കിടാൻ ചെലവഴിച്ച സമയം രണ്ടാഴ്ചയാണ്. വാചകങ്ങളിലെ പിശകല്ല എന്താണ് പറയാൻ ഉദ്ദേശിച്ചത് എന്നതാണ് പ്രധാനം.

Comments