തിരുവനന്തപുരം: അമൃതാനന്ദമയിക്കെതിരെ വീണ്ടും വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ശബരിമല യുവതീ പ്രവേശനത്തില്‍ ആര്.എസ്.എസ് നിലപാട് മാറ്റിയത് കൊണ്ടാണോ അമൃതാനന്ദമയിയും നിലപാട് മാറ്റിയതെന്ന് കോടിയേരി ചോദിച്ചു. മഠം രാഷ്ട്രീയത്തിനതീതമായി പെരുമാറണമെന്നും കോടിയേരി പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശനത്തെ അമൃതാനന്ദമയി മഠം നേരത്തെ പിന്തുണച്ചിരുന്നു. ഇപ്പോള്‍ മറ്റൊരു നിലപാട് സ്വീകരിക്കുന്നത് ആര്.എസ്.എസ് നിലപാട് മാറ്റിയത് കൊണ്ടാണെന്ന് സമൂഹം ചിന്തിക്കുമെന്ന് കോടിയേരി പറഞ്ഞു. അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട് വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക് പോലും സ്വീകരിക്കാവുന്നതാണോ ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് അവര്‍ ആലോചിക്കണമെന്നും കോടിയേരി പറഞ്ഞു.
സ്വാമി ചിദാനന്ദപുരിക്കെതിരെയും കോടിയേരി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സ്വാമിമാര്‍ രാഷ്ട്രീയ പ്രസംഗമാണ് നടത്തുന്നത്. അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ശ്രീധരന്‍പിള്ളയുടെ സ്ഥാനം പോകും കേരളത്തെ ഗുജറാത്താക്കി മാറ്റാനാണ് ശ്രമമെന്നും കോടിയേരി പറഞ്ഞു.






